ദുര്‍മന്ത്രവാദവും വ്യാജ ചികിത്സയും നടത്തിവന്നയാള്‍ അറസ്റ്റില്‍

പ്രതി കുഞ്ഞുമോന്‍


കരുനാഗപ്പള്ളി  ദുര്‍മന്ത്രവാദവും വ്യാജചികിത്സയും നടത്തി പണംതട്ടിയയാള്‍ പൊലീസ് പിടിയിലായി. കായംകുളം പെരുമണ പുതുവല്‍വീട്ടില്‍ കുഞ്ഞുമോന്‍ (54)ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കുഞ്ഞുമോന്‍ താമസിക്കുന്ന വള്ളിക്കാവിലെ വാടകവീട്ടിലാണ് ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും വ്യാജ ചികിത്സയും നടത്തിവന്നത്. ഇയാളുടെ അടുത്തുവരുന്നവരെ ദുര്‍മന്ത്രവാദവും ആഭിചാരക്രിയയും വ്യാജ ചികിത്സയും നടത്തി പണം തട്ടിയെടുക്കുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പണം തട്ടിയതിന് ഇയാൾക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജു, എസ്ഐമാരായ ഷെമീര്‍, കണ്ണന്‍, ഷാജിമോന്‍, റഹിം, എസ്‌സിപിഒ ഹാഷിം, സിപിഒ കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. Read on deshabhimani.com

Related News