സപ്ലൈക്കോ ക്രിസ്മസ്- ന്യൂ ഇയര്‍ ഫെയറിന് തുടക്കം

സപ്ലൈക്കോയുടെ ക്രിസ്മസ്,- ന്യൂഇയർ ഫെയർ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യുന്നു


കൊല്ലം സപ്ലൈക്കോയുടെ ക്രിസ്‌മസ്,- ന്യൂ ഇയർ ഫെയർ ആശ്രാമം മൈതാനത്ത് ആരംഭിച്ചു. മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്തു. നിലവിലുള്ള സബ്സിഡി ഉൽപ്പന്നങ്ങൾക്കു പുറമെ ഇതരസാധനങ്ങൾക്കും ഓഫറുകളും വിലക്കുറവും നൽകുന്ന തരത്തിൽ സംഘടിപ്പിക്കുന്ന ഫെയർ 30വരെ നടക്കും. പകൽ 2.30മുതൽ നാലുവരെ ഫ്ലാഷ് സെയിലുമുണ്ടാകും. സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് നൽകുന്ന വിലക്കുറവ്‌ കൂടാതെ അധിക വിലക്കുറവ് ഫ്ലാഷ് സെയിലിൽ ലഭിക്കും. എം നൗഷാദ് എംഎൽഎ അധ്യക്ഷനായി. എൻ കെ പ്രേമചന്ദ്രൻ എംപി മുഖ്യാതിഥിയായി. ഹണി ബെഞ്ചമിൻ, എ സജാദ്, എസ് ഒ ബിന്ദു തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News