തലച്ചിറ ലൈബ്രറിയിൽ 
കോൺഫറൻസ് ഹാള്‍ തുറന്നു

തലച്ചിറ പി കെ വി ഗ്രന്ഥശാലയിൽ പുതുതായി നിർമിച്ച കോൺഫറൻസ് ഹാളും ചുറ്റുമതിലും ഗതാഗത മന്ത്രി 
കെ ബി ഗണേശ് കുമാർ ഉദ്ഘാടനംചെയ്യുന്നു


കൊട്ടാരക്കര  തലച്ചിറ പി കെ വി ഗ്രന്ഥശാലയിൽ പുതുതായി നിർമിച്ച കോൺഫറൻസ് ഹാളും ചുറ്റുമതിലും ഗതാഗത മന്ത്രി കെ ബി ഗണേഷ്‌ കുമാർ ഉദ്ഘാടനംചെയ്തു. ഗ്രന്ഥശാലകൾ ഗ്രാമങ്ങളിലെ സർവകലാശാലകളാണെന്നും ഇന്ന് രാജ്യത്ത് ഏറ്റവും ജനകീയവും ജനാധിപത്യപരവുമായ രീതിയിൽ പ്രവർത്തിക്കുന്ന ഗ്രന്ഥശാലകൾ കേരളത്തിലാണുള്ളതെന്നും ഗണേഷ്‌ കുമാർ പറഞ്ഞു. കെ ബി ഗണേഷ്‌ കുമാറിന്റെ എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 15 ലക്ഷം രൂപ ചെലവഴിച്ചാണ് കോൺഫറൻസ് ഹാളും ചുറ്റുമതിലും നിർമിച്ചത്. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ എസ് ഷാജി അധ്യക്ഷനായി. റോസി ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രഞ്ജിത്തും പിഎസ്‌സി കോച്ചിങ് സെന്ററിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസും നിർവഹിച്ചു. ലൈബ്രറി സെക്രട്ടറി ആർ രാഹുൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എം റജി, പഞ്ചായത്ത് അംഗങ്ങളായ എസ് ഷാനവാസ് ഖാൻ, അനിമോൻ കോശി, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ജി ആർ രാജീവൻ, സിപിഐ എം ലോക്കൽ സെക്രട്ടറി എം ബാലചന്ദ്രൻ, ഫാ. സി പി റെജി, ലൈബ്രേറിയൻ ബി അജിത് കുമാർ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News