സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു

അഞ്ചലിൽ സീതാറാം യെച്ചൂരി അനുസ്മരണ യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ സംസാരിക്കുന്നു


അഞ്ചൽ സിപിഐ എം അഞ്ചൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സീതാറാം യെച്ചൂരി അനുസ്മരണം സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ അധ്യക്ഷനായി. മുൻ മന്ത്രി കെ രാജു, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എസ് ജയമോഹൻ, സിപിഐ മണ്ഡലം സെക്രട്ടറി ലിജു ജമാൽ, കോൺഗ്രസ് നേതാവ് അഞ്ചൽ സോമൻ, സിപിഐ എം ജില്ലാ കമ്മറ്റി അംഗങ്ങളായ കെ ബാബു പണിക്കർ, സുജാ ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത്‌ അംഗം സി അംബിക കുമാരി, അഞ്ചൽ സെന്റ്‌ ജോസഫ് കോളേജ് മുൻ പ്രിൻസിപ്പൽ തോമസ്‌കുട്ടി, ആയൂർ ബിജു, വി എസ് സതീഷ്, രഞ്ജു സുരേഷ്, ജി പ്രമോദ്, ഗിരിജാകുമാരി, ഫസിൽ അൽ അമാൻ, ഈസ്റ്റേൻ സലീം എന്നിവർ സംസാരിച്ചു. ചടയമംഗലം സീതാറാം യെച്ചൂരി അനുസ്മരണ യോഗം നിലമേൽ സഹകരണ ബാങ്ക് അങ്കണത്തിൽ മടത്തറ സുഗതൻ ഉദ്ഘാടനംചെയ്തു. പള്ളിക്കൽ നഹാസ് അധ്യക്ഷനായി. പി കെ രമണൻ സ്വാഗതം പറഞ്ഞു. ബി പി മുരളി, കിളിമാനൂർ ഷാജഹാൻ, ശ്രീദേവിയമ്മ തുടങ്ങിയവർ സംസാരിച്ചു. എസ്എഫ്ഐ നിലമേൽ കോളേജ് മുൻകാല പ്രവർത്തകരുടെ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. Read on deshabhimani.com

Related News