ജില്ലയിലെ ഓഫീസുകളിൽ 
ഹരിതപ്രോട്ടോക്കോൾ ഉറപ്പാക്കും-



കൊല്ലം സർക്കാർ ഓഫീസുകളിൽ ഹരിതപ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന്‌ കലക്ടർ എൻ ദേവിദാസ്. മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ജില്ലയിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.  പ്ലാസ്റ്റിക് കപ്പുകൾ അടക്കം ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതിനും ജൈവ–- അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുന്നതിനുമുള്ള ഓഫീസുകളിലെ ക്രമീകരണങ്ങളും പരിശോധിക്കും. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധന നടത്തും. ഒക്ടോബർ രണ്ടിന് കൊട്ടാരക്കരയിൽ മാലിന്യമുക്തം നവകേരളം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതിനോടനുബന്ധിച്ച് ജില്ലയിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിലാണ്‌ തീരുമാനം.  പൊതുസ്ഥലങ്ങളിൽ മാലിന്യനിക്ഷേപം നടത്തുന്നവർക്കെതിരെ നിയമാനുസൃതമുള്ള നടപടികൾ സ്വീകരിക്കും. ജലാശയങ്ങളുടെ ശുചീകരണത്തിനും നടപടികൾ സ്വീകരിക്കും. സബ്കലക്ടർ നിഷാന്ത് സിഹാര, നവകേരള മിഷൻ കോ–ഓർഡിനേറ്റർ എസ് ഐസക്‌, ശുചിത്വമിഷൻ കോ–ഓർഡിനേറ്റർ കെ അനിൽകുമാർ, എൻഎസ്എസ് പ്രതിനിധി പി എ സജിമോൻ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News