എസ്‌എഫ്‌ഐ പ്രതിഷേധ മാർച്ച്‌ 
സംഘടിപ്പിച്ചു

എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്‌ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് 
അംഗം കെ സുധീഷ് ഉദ്ഘാടനംചെയ്യുന്നു


ശാസ്താംകോട്ട ശാസ്താംകോട്ട പൊലീസ് ഡിബി കോളേജിലെ വിദ്യാർഥികളെ മർദിക്കുകയും കള്ളക്കേസ് ചുമത്തുകയും ചെയ്‌തതിനെതിരെ എസ്എഫ്ഐ കോളേജ് യൂണിറ്റ് കമ്മിറ്റി പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ സുധീഷ് ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ആര്യ പ്രസാദ്, ഏരിയ പ്രസിഡന്റ് ദേവനാരായണൻ, സെക്രട്ടറി അജ്മൽ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇബ്നു ആരിഫ്, ജില്ലാ കമ്മിറ്റി അംഗം വിഷ്ണുദേവ്, ഡിവൈഎഫ്ഐ ബ്ലോക്ക്‌ പ്രസിഡന്റ് എസ് സന്തോഷ്‌,  സെക്രട്ടറി സുധീർഷാ, ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങളായ എസ് നിതിൻ, എസ് അജേഷ് എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News