ദേശീയ സ്ക്വേ മാർഷ്യൽ ആർട്സ് കേരളത്തിന് മൂന്നാംസ്ഥാനം

ഓവറോൾ 3-ാം സ്ഥാനം നേടിയ കേരള ടീം ട്രോഫിയുമായി


കൊല്ലം  മൂന്നാമത് ദേശീയ സ്ക്വേ മാർഷ്യൽ ആർട്സ് നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മൂന്നാംസ്ഥാനം. ഗോവ ഒന്നും മഹാരാഷ്ട്ര രണ്ടും സ്ഥാനം നേടി. മഹാരാഷ്ട്രയിലെ ധുലെയിൽ നടന്ന മത്സരങ്ങളിൽ കേരളത്തിന് 159 പോയിന്റുണ്ട്. കേരളം 23 സ്വർണവും 21 വെള്ളിയും 33 വെങ്കലവും നേടി. കൊല്ലത്തെ താരങ്ങൾക്ക് 28 മെഡലുകൾ ലഭിച്ചു. 12 സ്വർണം, 6 വെള്ളി,10 വെങ്കല മെഡലുകളാണ് കൊല്ലത്തെ താരങ്ങൾക്ക് ലഭിച്ചത്.  പാരിപ്പള്ളി സ്പോർട്സ് അക്കാഡമിയിൽ നിന്ന് പരിശീലനം നേടിയ താരങ്ങളാണ് മെഡൽവേട്ട നടത്തിയത്.  വി എം ജ്യൂവൽ, റോഷിണി കെ രാജീവ്‌, കൈസ് മുഹമ്മദ്‌, എസ്  നവനീത്, ലിലിയാ റിയ ലിജു, ഭദ്ര വിശാന്ത് മോഹൻ, സാന്ദ്ര സജീവ്, എസ് അമൻ, അഭികൃഷ്ണ, എസ് എസ് ശിവരഞ്ജിനി , ഡിജോ , ശ്രീരാജ്, അഞ്ജിത് മനോജ്‌ , എസ് ധ്യാൻജിത്, അശ്വജിത് ,അഹമ്മദ്‌ സ്വാലിഹ് എന്നിവരാണ്  മെഡൽ നേടിയത്. എസ് പ്രദീപാണ് ടീമിന്റെ മുഖ്യ പരിശീലകൻ. മുഹമ്മദ് ഷെരീഫ് സഹപരിശീലകൻ. Read on deshabhimani.com

Related News