ഗ്യാസ് ക്രിമറ്റോറിയം തുറന്നു



കടയ്ക്കൽ കടയ്ക്കൽ പഞ്ചായത്ത് ചായിക്കോട്ട് നിർമിച്ച ആധുനിക ഗ്യാസ് ക്രിമറ്റോറിയം   മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്തു.  പഞ്ചായത്ത് പ്രസിഡന്റ് എം മനോജ്കുമാർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ സ്വിച്ച്ഓൺ ചെയ്‌തു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺ ജെ നജീബത്ത്, പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാന്മാരായ വേണുകുമാരൻനായർ, കെ വേണു, കെ എം മാധുരി, കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുധിൻ കടയ്ക്കൽ, എസ് ഷിജി, സിപിഐ എം ഏരിയ സെക്രട്ടറി വി സുബ്ബലാൽ, പി പ്രതാപൻ, പഞ്ചായത്ത് അംഗങ്ങളായ കടയിൽ സലിം, സി ആർ ലൗലി, ആർ ശ്രീജ, ആർ സി സുരേഷ്, പ്രീതൻ ഗോപി, ജി സുഷമ, ഡി എസ് സബിത, ജെ എം മർഫി, എസ് അനന്തലക്ഷ്മി, എ ശ്യാമ, പ്രീജാമുരളി, എസ് റീന, കെ എസ് അരുൺ, വി ബാബു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് എസ് ഷാനി സ്വാഗതവും സെക്രട്ടറി സജി തോമസ് നന്ദിയും പറഞ്ഞു.  1.75 കോടി രൂപ ചെലവഴിച്ചാണ് ക്രിമറ്റോറിയം നിർമിച്ചത്. Read on deshabhimani.com

Related News