അഞ്ചൽ ബ്ലോക്ക് കേരളോത്സവം സമാപിച്ചു
അഞ്ചൽ ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമബോർഡും ചേർന്ന് സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ സി ജോസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജി അജിത്, പി ലൈലാബീവി, എ നൗഷാദ്, എം ജയശ്രീ, ജില്ലാ പഞ്ചായത്ത് അംഗം സി അംബിക കുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ എസ് മായകുമാരി, ലേഖ ഗോപാലകൃഷ്ണൻ, എൻ കോമളകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ കെ സുധീർ, എം മനീഷ്, കീർത്തി പ്രശാന്ത്, ബിഡിഒ ആർ വി അരുണ, അനിൽകുമാർ എന്നിവർ സംസാരിച്ചു. 276 പോയിന്റ് നേടിയ കുളത്തൂപ്പുഴ പഞ്ചായത്ത് ഓവറോൾ കിരീടം നേടി. അലയമൺ: 190, അഞ്ചൽ: 186, ഏരൂർ: 153, തെന്മല: 53, ഇടമുളക്കൽ: 28, കരവാളൂർ: 14, ആര്യങ്കാവ്: ആറ് എന്നിങ്ങനെയാണ് പോയിന്റുനില. Read on deshabhimani.com