എൻഎസ്എസ് സപ്തദിന ക്യാമ്പ് തുടങ്ങി



കൊട്ടാരക്കര  നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പ് തുടങ്ങി. ആനക്കോട്ടൂർ ഗവ. എൽപി സ്കൂളിൽ കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് ഉദ്ഘാടനംചെയ്തു. പിടിഎ  പ്രസിഡന്റ് എസ് എൻ ജയരാജ് അധ്യക്ഷനായി. നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതി, പഞ്ചായത്ത് അംഗങ്ങളായ ജി സന്തോഷ് കുമാർ, ബി രഞ്ജിനി, പ്രിൻസിപ്പൽ ജിജി വിദ്യാധരൻ, ആനക്കോട്ടൂർ ഗവ. എൽപിഎസ് പ്രധാനാധ്യാപിക അനിതകുമാരി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കിരൺ പി പണിക്കർ, ആർ ശിവകുമാർ, സുഭാഷ് ബാബു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News