നാടിന്റെ മുന്നേറ്റത്തിന്റെ അടിത്തറ ഇടതുപക്ഷ സർക്കാരുകൾ: പുത്തലത്ത് ദിനേശൻ
കൊട്ടാരക്കര ലോകമാതൃകയായി കേരളം മുന്നേറിയതിനു കാരണം കമ്യൂണിസ്റ്റ്, ഇടതുപക്ഷ സർക്കാരുകളാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ. ഇടതുപക്ഷ അടിത്തറയിലാണ് കേരളം വളർന്നത്. ചരിത്രം പരിശോധിച്ചാൽ ഇത് ബോധ്യമാകുമെന്നും പുത്തലത്ത് പറഞ്ഞു. സിപിഐ എം ഏരിയ കമ്മിറ്റിഅംഗവും കുളക്കട പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ആർ മുരളീധരന്റ 14-–-ാമത് അനുസ്മരണ സമ്മേളനം കുളക്കട പൂവറ്റൂർ ക്ഷേത്രമൈതാനിയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഭരണത്തിൽവന്നു പോകുന്ന യുഡിഎഫ് സർക്കാരുകൾ നമ്മുടെ നേട്ടങ്ങൾ ഓരോന്നും ഇല്ലാതാക്കുകയാണ് ചെയ്‌തത്. ബഹുസ്വരത നിലനിൽക്കുന്ന ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. വർഗീയതയ്‌ക്കെതിരായ ശക്തമായ പോരാട്ടം രാജ്യത്ത് ഉയർന്നുവരണമെന്നും പുത്തലത്ത് ദിനേശൻ പറഞ്ഞു. ഏരിയ കമ്മിറ്റിഅംഗം പി ടി ഇന്ദുകുമാർ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ആർ രാജേഷ് സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി പി കെ ജോൺസൺ, ഏരിയ കമ്മിറ്റിഅംഗങ്ങളായ സി മുകേഷ്, എൻ ബേബി, ഡി എസ് സുനിൽ, ആർ മധു, എം ബാബു, വി കമലഹാസൻ, മീര എസ് മോഹൻ, കെ വിജയകുമാർ, എം ചന്ദ്രൻ, ഉപാസന മോഹനൻ, ജി മുകേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ബി ബീന എന്നിവർ സംസാരിച്ചു. ബ്രാഞ്ച് കേന്ദ്രങ്ങളിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തി. പൂവറ്റൂർ ജങ്‌ഷനിലെ സ്മൃതിമണ്ഡപത്തിൽ ആർ രാജേഷ് പതാക ഉയർത്തി. ചടങ്ങുകളിൽ ആർ മുരളീധരന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു. Read on deshabhimani.com