മേയാൻവിട്ട പശു ചത്തനിലയിൽ; കാട്ടുപോത്തിന്റെ 
ആക്രമണമെന്ന് സംശയം



കടയ്ക്കൽ എണ്ണപ്പനത്തോട്ടത്തിൽ മേയാൻവിട്ട പശുവിനെ ചത്തനിലയിൽ കണ്ടെത്തി. കാളയ്ക്ക് സാരമായി പരിക്കേറ്റു. ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ ചിതറ എസ്റ്റേറ്റിലെ ബി ഡിവിഷൻ ഭാഗത്താണ് സംഭവം. പെരിങ്ങാട് അൽഫിയ മൻസിലിൽ സിംലയുടെ പശുവാണ് ചത്തത്. ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു പശു. കാളയുടെ അടിവയറിന്റെ ഭാഗത്ത് കൊമ്പ് തുളച്ചുകയറിയ നിലയിലായിരുന്നു. തിങ്കൾ രാവിലെ എണ്ണപ്പനത്തോട്ടത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് പശുവിനെ ചത്തനിലയിലും കാളയെ പരിക്കേറ്റ നിലയിലും കണ്ടത്. കാട്ടുപോത്ത് ആക്രമിച്ചതാകാമെന്നാണ് നാട്ടുകാരുടെ നിഗമനം. Read on deshabhimani.com

Related News