തീരസംരക്ഷണത്തിന്‌ കണ്ടൽ നട്ട്‌ സ്‌കൗട്ട്‌ ആൻഡ്‌ ഗൈഡ്‌സ്‌

അഴീക്കൽ ഗവ. ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പിന്റെ ഭാഗമായി സുനാമി സ്മൃതിതീരത്തിനു സമീപം ശുചീകരണം നടത്തുന്നു


കരുനാഗപ്പള്ളി  അഴീക്കൽ ഗവ. ഹൈസ്കൂളിൽ മൂന്നുദിവസമായി നടന്ന സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പ് സമാപിച്ചു. അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി സുനാമി സ്മൃതിമണ്ഡപ പരിസരം വൃത്തിയാക്കി തീരത്ത് കണ്ടൽ നട്ടു. സ്കൗട്ട് മാസ്റ്റർ കമലത്തിന്റെ മേൽനോട്ടത്തിൽ 27 സ്കൗട്ടാണ് ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിൽ പ്രഥമാധ്യാപിക കെ എൽ സ്മിത, പിടിഎ പ്രസിഡന്റ് ലിജിമോൻ, എസ്എസ്ജി ചെയർമാൻ ബിനു, പിടിഎ അംഗങ്ങളായ സജിക്കുട്ടൻ, റാണി മോഹൻദാസ്, മദർ പിടിഎ പ്രസിഡന്റ്‌ പ്രിയ, ധന്യ, അധ്യാപികമാരായ സുമി, അനി ല, സുരഭി, നയന, മനോജ് അഴീക്കൽ, അനൂപ് സഹദേവൻ എന്നിവർ നേതൃത്വം നൽകി.  Read on deshabhimani.com

Related News