ദമാം നവോദയയുടെ സഹായധനം കൈമാറി

ദമാം നവോദയയുടെ സഹായധനം സിപിഐ എം ശൂരനാട് ഏരിയ സെക്രട്ടറി ബി ശശി സഹായധനം കൈമാറുന്നു


ശൂരനാട്  സൗദിയിലെ ദമാം നവോദയയുടെ പ്രവർത്തകനായിരിക്കെ അന്തരിച്ച ശൂരനാട് വടക്ക് അജയഭവനിൽ അജയന്റെ കുടുംബത്തിനുള്ള സഹായധനം കൈമാറി. അജയന്റെ വീട്ടിൽ നടന്ന ചടങ്ങിൽ സിപിഐ എം ശൂരനാട് ഏരിയ സെക്രട്ടറി ബി ശശി സഹായധനം കൈമാറി. പ്രവാസിസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി രാജേന്ദ്രൻ കുളങ്ങര അധ്യക്ഷനായി.  ജില്ലാ എക്സിക്യൂട്ടീവ് അംഗം സന്തോഷ് മാനവം സ്വാഗതം പറഞ്ഞു. സിപിഐ എം ലോക്കൽ സെക്രട്ടറിമാരായ സ ന്തോഷ്, ഹാരിസ്, പ്രവാസിസംഘം ശൂരനാട് ഏരിയ സെക്രട്ടറി രാജേന്ദ്രൻ രാമനിലയം, സന്തോഷ്‌ പാലമൂട്, ലീലാമ്മ, ഷെഫീഖ്, ബിജു, സുരേഷ് ബാബു, പ്രസന്നൻ, ധനേഷ്, എന്നിവർ പങ്കെടുത്തു. വിജയസൂരി നന്ദി പറഞ്ഞു. Read on deshabhimani.com

Related News