പ്രിയമേറി ലിച്ചിപ്പഴം
പുനലൂർ മധുരമേറിയ ലിച്ചിപ്പഴത്തിന് കിഴക്കൻ മേഖലയിൽ ആവശ്യക്കാർ ഏറുന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വ്യാപകമായി കണ്ടുവരുന്ന ഈ പഴവർഗം ഇന്ത്യയിൽ അപൂർവമായാണ് കായ്ഫലം നൽകുന്നത്. വിദേശത്തുനിന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ എത്തിക്കുകയാണ് പതിവ്. തെന്മല ഇക്കോ ടൂറിസം കേന്ദ്രത്തിനു സമീപം ചെന്നൈയിൽനിന്ന് കൊണ്ടുവന്ന് കച്ചവടം ചെയ്യുന്ന തമിഴ് വംശജരായ കച്ചവടക്കാരാണ് ലിച്ചി ഈ മേഖലയിൽ പരിചയപ്പെടുത്തിയിട്ടുള്ളത്. നെല്ലിക്കയുടെ വലിപ്പമുള്ള കായുടെ പുറംതോട് അടർത്തിമാറ്റിയാൽ രുചിയേറിയ ലിച്ചിപ്പഴം കഴിക്കാം. തോട് അടർത്തിമാറ്റിയ പഴം കണ്ടാൽ റെമ്പൂട്ടാന് സമാനമാണ്. എന്നാൽ, ഉള്ളിലെ കുരുവിൽനിന്ന് അടർത്തിമാറ്റി മാംസളഭാഗം മാത്രം നമുക്ക് കഴിക്കാൻ സാധിക്കുമെന്നതാണ് ഈ കായ്ഫലത്തിന്റെ പ്രത്യേകത. ഒരു കിലോ ലിച്ചിപ്പഴത്തിന് ഇവിടെ 320രൂപയാണ് വില. രുചികരമായ ഈ പഴത്തിന് വൻ ഡിമാന്റാണ് കിഴക്കൻ മേഖലയിൽ. Read on deshabhimani.com