ഇളവ് ലഭിക്കുന്നത്‌ 
28 തദ്ദേശ സ്ഥാപനങ്ങൾക്ക്



കൊല്ലം നിയന്ത്രണ പരിധിയിൽ ഇളവുകൾ നൽകിയുള്ള കേരളത്തിന്റെ തീരദേശ പരിപാലന പ്ലാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചതോടെ ജില്ലയിൽ ഇളവു ലഭിക്കുന്നത്‌ 28 തദ്ദേശ സ്ഥാപനങ്ങൾക്ക്. നിലവിലെ തീരദേശ നിയന്ത്രണമേഖല (സിആർഇസഡ്‌) നിയമത്തിലാണ്‌ ഇളവ്‌. ഇതോടെ 28 തദ്ദേശസ്ഥാപനങ്ങൾ സിആർഇസഡ് രണ്ടിലേക്കു മാറും. സിആർഇസഡ്‌ രണ്ട്‌ പരിധിയിൽ ജില്ലയിൽ 13.719 ചതുരശ്ര കിലോമീറ്റർ സ്ഥലമാണ് രേഖയിലുള്ളത്.  ജില്ലയിൽ 598 കിലോമീറ്ററാണ്‌ വേലിയേറ്റം രൂക്ഷമാകുന്ന പ്രദേശങ്ങൾ. ഇതിൽ 54 കിലോമീറ്റർ കടൽത്തീരവും. ആലപ്പാട് പഞ്ചായത്തിലാണ് തീരദേശം കൂടുതൽ–-13.71 കിലോമീറ്റർ. ആലപ്പാട്ട്‌ 42 കിലോമീറ്റർ കായൽ, നദി, തണ്ണീർത്തടം തീരമേഖലയുമുണ്ട്‌. കൊല്ലം കോർപറേഷനിൽ കടൽത്തീരം 22.6 കിലോമീറ്റർ. 82.33 കിലോമീറ്റർ. കൂടുതൽ തുരുത്തുകളും കോർപറേഷനിലാണ്‌–- 12. നീണ്ടകരയിൽ പത്തും മൺറോതുരുത്തിൽ ഒമ്പതും തുരുത്തുകളുണ്ട്‌.  സിആർഇസഡ്‌ മൂന്ന്‌ പരിധിയിൽ നിർമാണം നടത്താനാകാത്ത സ്ഥലങ്ങൾ 17.21 ചതുരശ്ര കിലോമീറ്ററാണ്‌. സിആർഇസഡ്‌ മൂന്ന്‌ എ പരിധിയിൽ 5.73 ചതുരശ്ര കിലോമീറ്ററും സിആർഇസഡ്‌ മൂന്ന്‌ ബി പരിധിയിൽ 0.158 ചതുരശ്ര കിലോമീറ്റർ പ്രദേശവും ഉൾപ്പെടുന്നു. സിആർഇസഡ്‌ 4ബി പരിധിയിൽ 71.819 ചതുരശ്ര കിലോമീറ്ററും ഉൾപ്പെടുന്നു. 2011ലെ ജനസംഖ്യാ സാന്ദ്രത കണക്കിലെടുത്ത് ഒരു ചതുരശ്ര കിലോമീറ്ററിൽ 2161 പേരോ അതിൽ കൂടുതലോ ഉള്ള പ്രദേശങ്ങളെ സിആർഇസഡ് മൂന്ന് എയിലും അതിൽ കുറഞ്ഞ ജനസംഖ്യയുള്ള പ്രദേശങ്ങളെ മൂന്നു ബി വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. കടലിന്റെ വേലിയേറ്റ രേഖയിൽനിന്ന് 200 മീറ്റർ വരെ വികസനരഹിത മേഖല എന്ന നിലയിൽ സിആർഇസഡ് മൂന്ന് എ ആയിരുന്നു.സംസ്ഥാനം പുതുതായി നൽകിയ കരട് മാപ്പിൽ വികസനരഹിത മേഖല വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്ററായി കുറച്ചു. എന്നാൽ, സിആർഇസഡ്‌ മൂന്നു ബിയിൽ വേലിയേറ്റ രേഖയിൽനിന്ന് 200 മീറ്റർ വരെ വികസനരഹിത മേഖലയായി തുടരും. ഉൾനാടൻ ജലാശയങ്ങളുടെ വേലിയേറ്റ രേഖയിൽനിന്നുള്ള ദൂരപരിധി 100 മീറ്ററിൽനിന്ന് 50 മീറ്റർ വരെയായി കുറഞ്ഞേക്കും. നിർമാണ നിയന്ത്രണമുള്ള മേഖല സിആർഇസഡ് രണ്ടിലേക്കു മാറുമ്പോൾ നിയന്ത്രണങ്ങളിൽ ഇളവു ലഭിക്കും. നിർമാണങ്ങൾക്ക് പുഴയിൽനിന്ന് 100 മീറ്റർ എന്നത്‌ 50 ആയി കുറയും.   ഇളവു ലഭിക്കുന്ന 
തദ്ദേശ 
സ്ഥാപനങ്ങൾ: കൊല്ലം കോർപറേഷൻ, കരുനാഗപ്പള്ളി, പരവൂർ മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകളിൽ ആലപ്പാട്, ക്ലാപ്പന, കുലശേഖരപുരം, തൊടിയൂർ, മൈനാഗപ്പള്ളി, പന്മന, ചവറ, തേവലക്കര, തെക്കുംഭാഗം, നീണ്ടകര, മയ്യനാട്, ആദിച്ചനല്ലൂർ, നെടുമ്പന, ചാത്തന്നൂർ, പൂതക്കുളം, വെസ്റ്റ് കല്ലട, ഈസ്റ്റ് കല്ലട, ശാസ്താംകോട്ട, പവിത്രേശ്വരം, പെരിനാട്, പനയം, തൃക്കരുവ, കുന്നത്തൂർ, പേരയം, മൺറോതുരുത്ത്‌. Read on deshabhimani.com

Related News