കൊട്ടാരക്കരയിൽ 
പട്ടയ അസംബ്ലി ചേർന്നു

കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ ചേർന്ന പട്ടയ അസംബ്ലിയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ സംസാരിക്കുന്നു


കൊട്ടാരക്കര പട്ടയ മിഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ പട്ടയപ്രശ്നങ്ങൾ കണ്ടെത്തി ചർച്ചചെയ്യുന്നതിനും പരിഹാരം കാണുന്നതിനുമായി പട്ടയ അസംബ്ലി ചേർന്നു. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായി. സംസ്ഥാനത്തെ പട്ടയവിതരണം ഊർജിതപ്പെടുത്തുന്നതിനും എല്ലാ ഭൂരഹിത കുടുംബങ്ങൾക്കും പട്ടയംനൽകുന്നതിന്റെയും ഭാഗമായുള്ള പ്രവർത്തനങ്ങൾക്കാണ്‌ പട്ടയ അസംബ്ലി ചേർന്നത്‌. കലക്ടർ എൻ ദേവിദാസ്, മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ്, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ അഭിലാഷ്, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് രഞ്ജിത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ പ്രശാന്ത്, ബിന്ദു ജി നാഥ്, എസ് എസ് സുവിധ, ബിജു എബ്രഹാം, ഷീബാ ചെല്ലപ്പൻ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ വി സുമലാൽ, ജയശ്രീ വാസുദേവൻപിള്ള, മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ വനജാ രാജീവ്, എൽ ആർ ഡെപ്യൂട്ടി കലക്ടർ ബീനാ റാണി, തഹസീൽദാർ ജി മോഹനകുമാരൻനായർ, ഭൂരേഖ തഹസിൽദാർ ജി വിജയകുമാർ എന്നിവർ സംസാരിച്ചു. നിയോജകമണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങൾ ഉദ്യോഗസ്ഥ തലത്തിൽ ചർച്ചചെയ്തതിനു ശേഷം താലൂക്ക്- ജില്ലാ തലത്തിൽ പരിഹരിക്കാവുന്നവ പരിഹരിക്കുകയും ശേഷിക്കുന്നവ പട്ടയ ഹാഷ് ബോർഡിൽ ഉൾപ്പെടുത്തി സർക്കാർ തലത്തിലും പരിഹാര തീരുമാനങ്ങൾ എടുക്കും. പട്ടയ വിതരണത്തിലെ പ്രശ്നങ്ങളും യോഗത്തിൽ ചർച്ചചെയ്തു. Read on deshabhimani.com

Related News