ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എക്സറേ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എക്സ്-റേ യൂണിറ്റിന്റെ പ്രവർത്തനം കോവൂർ കുഞ്ഞുമോൻ എംഎൽഎ 
ഉദ്ഘാടനംചെയ്യുന്നു


ശൂരനാട്  ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എക്സ്-റേ യൂണിറ്റിന്റെ പ്രവർത്തനം കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുന്ദരേശൻപിള്ള അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി പുഷ്പകുമാരി, സ്ഥിരംസമിതി അധ്യക്ഷരായ എസ് ഷീജ, പഞ്ചായത്ത് പ്രസിഡന്റ് ഗീത, അംഗങ്ങളായ തുണ്ടിൽ നൗഷാദ്, വൈ ഷാജഹാൻ, ലതാരവി, രജനി, നസീമാബീവി എന്നിവർ സംസാരിച്ചു. സനൽകുമാർ സ്വാഗതവും ഷഹാന കെ മുഹമ്മദ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News