പുസ്തകോത്സവം നാളെ സമാപിക്കും



കൊല്ലം പുസ്തകപ്രേമികൾക്ക്‌ ആവേശമായ കൊല്ലം പുസ്തകോത്സവം ഞായറാഴ്‌ച സമാപിക്കും. രാഷ്ട്രീയ, സാമൂഹ്യരംഗത്തെ ആധികാരിക ഗ്രന്ഥങ്ങളും ബാലസാഹിത്യകൃതികളും  ക്ലാസിക്കുകളും നോവൽപഴമ, വിജ്ഞാനവർഷം തുടങ്ങിയ ഇഷ്ടവിഭവങ്ങളും കൊണ്ട് സമ്പന്നമായ സ്റ്റാളുകൾ ഹൃദയം കവരുന്നു. അമ്പത്തേഴോളം പ്രസാധകരുടെ ഇരുപത്തയ്യായിരത്തിലേറെ പുസ്തകങ്ങളുടെ ശേഖരമാണ് പുസ്തകോത്സവത്തെ ശ്രദ്ധേയമാക്കുന്നത്.  ടി ഡി രാമകൃഷ്ണൻ, ഇന്ദുഗോപൻ, സുഭാഷ്ചന്ദ്രൻ, എം മുകുന്ദൻ, ബെന്യാമിൻ, ഹരീഷ്, കെ ആർ മീര, സന്തോഷ് എച്ചിക്കാനം, സാറാ ജോസഫ്,  ഉണ്ണി ആർ തുടങ്ങിയവരുടെ പുസ്തകങ്ങൾക്ക്  ആവശ്യക്കാരേറെ. എം എസ് നൗഫൽ, യു എം ബിന്നി, പി കെ അനിൽകുമാർ, കെ പി നന്ദകുമാർ തുടങ്ങിയവരുടെ പുസ്തകങ്ങളും ഫേവറിറ്റാണ്. Read on deshabhimani.com

Related News