ഒറ്റ ക്ലിക്ക്... പണം വയനാടിന്



  കരുനാഗപ്പള്ളി  ‘ഒരു ഫോട്ടോ എടുക്കട്ടെ? കൈയിലുള്ളത് തന്നാൽ മതി, വയനാടിനെ സഹായിക്കാനാണ്.' അഴീക്കൽ ബീച്ചിലെത്തിയ സന്ദർശകരിലേക്ക് ഒരു സംഘം ചെറുപ്പക്കാരെത്തി. അവരുടെ അഭ്യർഥന വന്നവരെല്ലാം കേട്ടു. പിന്നീട് നിരവധിപേർ ഫോട്ടോയെടുക്കാൻ തടിച്ചുകൂടി. ഡിവൈഎഫ്ഐയുടെ റീബിൾസ് വയനാട് ക്യാമ്പയിന്റെ ഭാഗമായി കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അഴീക്കൽ ബീച്ചിൽ ഫോട്ടോഗ്രഫി ചലഞ്ച് സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ബി കെ ഹാഷിം, സെക്രട്ടറി കെ എസ് അബാദ് ഫാഷ, ട്രഷറർ നിതീഷ്, എം എസ് അരുൺ, സുനീർ, തൃപതി ജെയിൻ, ജെസൽനാ, വിജിത്, ശ്യാം കുമാർ, കബീർ എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News