എഫ്എസ്ഇടിഒ ധർണ സംഘടിപ്പിച്ചു

എഫ്എസ്‍ഇടിഒ സംഘടിപ്പിച്ച ധർണ കെഎസ്‍ടിഎ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് ഉദ്ഘാടനംചെയ്യുന്നു


  കൊല്ലം   വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ അഖിലേന്ത്യ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി എഫ്എസ്ഇടിഒ കൂട്ടധർണ സംഘടിപ്പിച്ചു. പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, ഫെഡറലിസം സംരക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്‌കരണ കുടിശ്ശികകൾ അനുവദിക്കുക, സർവകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു സമരം. കെഎസ്‍ടിഎ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് ഉദ്ഘാടനംചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ബി സജീവ് അധ്യക്ഷനായി. എൻജിഒ യൂണിയൻ സംസ്ഥാന ട്രഷറർ വി കെ ഷിജ, കെജിഒഎ സംസ്ഥാന ട്രഷറർ എസ് ബിന്ദു, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി വി ആർ അജു, കെഎസ്ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജി കെ ഹരികുമാർ, ടി ആർ മഹേഷ്, എസ് സബിത, കെജിഒഎ ജില്ലാ സെക്രട്ടറി എ ആർ രാജേഷ്, പിഎസ്‍സിഇയു ജില്ലാ സെക്രട്ടറി ജെ അനീഷ്, കെജിഎൻഎ ജില്ലാ സെക്രട്ടറി എ അനീഷ്, കെഇഎൻടിഇഒ സംസ്ഥാന സെക്രട്ടറി വൈ ഓസ്ബോൺ എന്നിവർ സംസാരിച്ചു.  എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി സി ഗാഥ സ്വാഗതവും ട്രഷറർ എസ് ദിലീപ് നന്ദിയും പറഞ്ഞു.    Read on deshabhimani.com

Related News