വെട്ടിക്കവല ബ്ലോക്ക്‌ ക്ഷീരസംഗമം തുടങ്ങി

വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്‌ ക്ഷീരസംഗമത്തിനോട്‌ അനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ ഉദ്ഘാടനംചെയ്യുന്നു


കൊട്ടാരക്കര   വെട്ടിക്കവല ബ്ലോക്ക്‌ പഞ്ചായത്തും ക്ഷീരവികസനവകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന ‘ക്ഷീരവസന്തം 2024' തുടങ്ങി. പൂവറ്റൂർ ക്ഷേത്ര മൈതാനിയിൽ നടന്ന കന്നുകാലി പ്രദർശനം കുളക്കട പഞ്ചായത്ത് പ്രസിഡന്റ് സജി കടുക്കാല ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖർ അധ്യക്ഷയായി. ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എ അനീഷയുടെ നേതൃത്വത്തിൽ ഉരുക്കളുടെ മൂല്യനിർണയം നടന്നു. കന്നുകാലി രോഗങ്ങളും പ്രതിരോധ മാർഗങ്ങളും സെമിനാറിൽ രണ്ടാലുംമൂട് വെറ്ററിനറി സർജൻ പി ആർ ഷെണുനാഥ് വിഷയം അവതരിപ്പിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ ബെൻസി റെജി സംസാരിച്ചു. സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രഞ്ജിത് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷൻ എ അജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് അംഗം ആർ രശ്മി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ബി ബീന, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ മോഹനൻ, പഞ്ചായത്ത് അംഗങ്ങളായ പി ടി ഇന്ദുകുമാർ, ഒ ഷീല, പൂവറ്റൂർ ഷീരസംഘം പ്രസിഡന്റ് ആർ ബിജു എന്നിവർ സംസാരിച്ചു. ഞായര്‍ രാവിലെ 10ന് നടക്കുന്ന ക്ഷീരസംഗമം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യും. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. മികച്ച ക്ഷീര സഹകരണ സംഘത്തിനുള്ള പുരസ്കാരം കൊടിക്കുന്നിൽ സുരേഷ് എംപി വിതരണംചെയ്യും. Read on deshabhimani.com

Related News