ചാന്തൂർ യുവധാര വാർഷികാഘോഷം തുടങ്ങി



എഴുകോൺ ചാന്തൂർ യുവധാരയുടെ 11–--ാം വാർഷികാഘോഷം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു. ജി മോഹനൻപിള്ള അധ്യക്ഷനായി. എച്ച് അമൽചന്ദ്രൻ സ്വാഗതം പറഞ്ഞു. ചെസ്, കാരംസ് മത്സരങ്ങൾ നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ ജ്യോതി ഉദ്ഘാടനംചെയ്തു. വി പി പ്രശാന്ത് സുവനീർ പ്രകാശിപ്പിച്ചു. സമ്മാനക്കൂപ്പൺ വിതരണം ബ്ലോക്ക്‌  പഞ്ചായത്ത്‌ അംഗം കെ ഐ ലതീഷ് ഉദ്ഘാടനംചെയ്തു. ശശികുമാർ, ആർ രാജേന്ദ്രബാബു, എസ് രാംകുമാർ, അനീഷ്ബാബു, അമർജിത്ത്, കെ ആർ ലതിക, കെ മിനി, വി ജി ലിജി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News