ബേസ്‌ബോൾ ചാമ്പ്യൻഷിപ്
കൊല്ലം ജില്ലാ സീനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ് പോരുവഴി പഞ്ചായത്ത് ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. ജില്ലാ ബേസ്ബാൾ അസോസിയേഷൻ പ്രസിഡന്റ് വി എം പ്രേം നവാസ് ഉദ്‌ഘാടനംചെയ്തു. ഇരുവിഭാഗ മത്സരങ്ങളും ലീഗ്, നോക്കൗട്ട് തരത്തിലാണ് നടത്തിയത്. വനിതാവിഭാഗം ഒന്നാംസ്ഥാനം റെഡ് മെറിഡിയൻ ചക്കുവള്ളിയും രണ്ടാംസ്ഥാനം ഡൈനമിക് കുളക്കടയും മൂന്നാംസ്ഥാനം ബ്ലാക്ക് ആൻഡ് വൈറ്റ് കുണ്ടറയും സ്വന്തമാക്കി. പുരുഷവിഭാഗം ഒന്നാംസ്ഥാനം റെഡ് മെറിഡിയൻ ചക്കുവള്ളിയും രണ്ടാംസ്ഥാനം നിലമേൽ 9 സ്റ്റാർസും മൂന്നാംസ്ഥാനം പ്രൊ അക്കാദമി കുഴുമതിക്കാടും നേടി. സമാപന സമ്മേളനത്തിൽ വിജയികൾക്ക് ട്രോഫികൾ കൈമാറി. ബി നൗഫിൻ, ഷിബു ബേബി, അഷിം ജലീൽ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com