ഓട്ടോറിക്ഷാ തൊഴിലാളികളുടെ 
സ്നേഹവീടിന്റെ താക്കോൽദാനം നാളെ

സഹപ്രവർത്തകനായി ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ നിർമിച്ച സ്നേഹവീട്


പുനലൂർ സഹപ്രവർത്തകന് ഓട്ടോറിക്ഷാതൊഴിലാളികളുടെ നേതൃത്വത്തിൽ നിർമിച്ച സ്നേഹവീടിന്റെ താക്കോൽദാനം വ്യാഴാഴ്ച നടക്കും.  പുനലൂർ കെഎസ്ആർടിസി ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ തുമ്പോട് പനമണ്ണറ സ്വദേശി രാമചന്ദ്രനാണ് ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ (സിഐടിയു) അംഗങ്ങളായ സഹപ്രവർത്തകർ വീട് നിർമിച്ചുനൽകിയത്. രാമചന്ദ്രൻ താമസിച്ചിരുന്ന വീട് 2022ൽ ശക്തമായ കാറ്റിൽ തെങ്ങുവീണ് തകർന്നിരുന്നു. തുടർന്നാണ് ഇദ്ദേഹത്തിന് വീട് നിർമിച്ചുനൽകാൻ സഹപ്രവർത്തകർ തീരുമാനിച്ചത്.  എട്ടുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.  വ്യാഴം  വൈകിട്ട് അഞ്ചിന്  ടിബി ജങ്ഷനിൽ നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ താക്കോൽദാനം നിർവഹിക്കും.  സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ, സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ, യൂണിയൻ ജില്ലാ പ്രസിഡന്റ് എക്സ് എണസ്റ്റ്, സെക്രട്ടറി എം എ രാജഗോപാൽ, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി സജി എന്നിവർ സംസാരിക്കും.  ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡ്രൈവർമാരെ ആദരിക്കും. Read on deshabhimani.com

Related News