തേവർതോട്ടം സുകുമാരൻ അനുസ്മരണവും പുരസ്കാര സമർപ്പണവും

തേവർതോട്ടം സുകുമാരൻ അനുസ്മരണത്തിൽ കവി ഏഴാച്ചേരി രാമചന്ദ്രൻ 
മുതിർന്ന കാഥികൻ ഇരവിപുരം ഭാസിക്ക്‌ പുരസ്കാരം നൽകുന്നു


അഞ്ചൽ  പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന നിർവാഹകസമിതി അംഗവും കഥാപ്രസംഗ കലാസംഘടനയുടെ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കാഥികൻ തേവർതോട്ടം സുകുമാരന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. പുരോഗമന കലാസാഹിത്യസംഘവും തേവർതോട്ടം സുകുമാരൻ ഫൗണ്ടേഷനും ചേർന്ന്‌ അനുസ്മരണയോഗം, പുരസ്കാര സമർപ്പണം, പ്രതിഭകളെ ആദരിക്കൽ എന്നീ പരിപാടികൾ സംഘടിപ്പിച്ചു. അനുസ്മരണ പരിപാടി പി എസ് സുപാൽ എംഎൽഎ ഉദ്ഘാടനംചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡന്റ് അഞ്ചൽ ദേവരാജൻ അധ്യക്ഷനായി. കവി ഏഴാച്ചേരി രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണവും പുരസ്കാര സമർപ്പണവും നടത്തി. കാഥികൻ ഇരവിപുരം ഭാസി, കൈതാരം വിനോദ്കുമാർ എന്നിവർക്ക്‌ ഏഴാച്ചേരി രാമചന്ദ്രൻ പുരസ്കാരം നൽകി. ‘തേവർതോട്ടം സുകുമാരൻ ജീവിതരേഖയും സംഭാവനകളും’ ഡോ. എസ് എസ് ഫിലോമിന അവതരിപ്പിച്ചു. സംഗീത നാടക അക്കാദമിഅംഗം വസന്തകുമാർ സാംബശിവൻ, സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ്‌ ഞെക്കാട് ശശിയെ ആദരിച്ചു. കാഥികരായ അയിലം ഉണ്ണിക്കൃഷ്ണൻ, ചിറക്കര സലീംകുമാർ, നരിക്കൽ രാജീവ്, പുളിമാത്ത് ശ്രീകുമാർ, ഇടമുളയ്ക്കൽ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കലാസാഹിത്യ സംഘം ഏരിയ സെക്രട്ടറി എം രാധാകൃഷ്ണൻ നായർ സ്വാഗതവും ഫൗണ്ടേഷൻ സെക്രട്ടറി പ്രതാപ് തേവർതോട്ടം നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News