സമഗ്ര കൊട്ടാരക്കര പദ്ധതി ആസൂത്രണ യോ​ഗങ്ങൾ പുരോഗമിക്കുന്നു

സമഗ്ര കൊട്ടാരക്കര പദ്ധതിയുടെ കൊട്ടാരക്കര മുനിസിപ്പൽതല ആസൂത്രണയോ​ഗം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യുന്നു


  കൊട്ടാരക്കര   കൊട്ടാരക്കരയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള സമഗ്ര കൊട്ടാരക്കര പദ്ധതിയുടെ മുനിസിപ്പല്‍, കുളക്കട പ്രാദേശിക ആസൂത്രണയോ​ഗങ്ങൾ മന്ത്രി കെ എൻ ബാല​ഗോപാൽ  ഉദ്ഘാടനംചെയ്തു. കൊട്ടാരക്കരയിൽ  മുനിസിപ്പല്‍ ചെയര്‍മാന്‍ എസ് ആര്‍ രമേശ് അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ വനജാ രാജീവ് സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജോൺസൻ, കാപ്പക്സ് ഭരണസമിതി അംഗം സി മുകേഷ്, മുനിസിപ്പൽ സ്ഥിരംസമിതി അധ്യക്ഷരായ ജേക്കബ് വർഗീസ് വടക്കടത്ത്, കെ ഉണ്ണിക്കൃഷ്ണമേനോൻ, ജി സുഷമ്മ, ഭൂവിനിയോഗ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ സജീവ്കുമാർ, കില ഡയറക്ടർ വിനോദ്, മുനിസിപ്പൽ സെക്രട്ടറി ടി വി പ്രദീപ് എന്നിവർ സംസാരിച്ചു. കുളക്കടയിൽ പഞ്ചായത്ത് പ്രസിഡന്റ് സജി കടുക്കാല അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി ബി ബീന സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രഞ്ജിത്‌, ജില്ലാ പഞ്ചായത്ത്‌അംഗം ആർ രശ്മി, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷൻ എ അജി, ബ്ലോക്ക് പഞ്ചായത്തംഗം എൻ മോഹനൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കോട്ടയ്ക്കൽ രാജപ്പൻ, ടി മഞ്ജു, ജെ ജയകുമാർ, അംഗങ്ങളായ പി ടി ഇന്ദുകുമാർ, സാലി റെജി, ടി ഗീത, സെക്രട്ടറി സുജിത് കുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News