കാലോചിത മാറ്റങ്ങളിലൂടെ പൊലീസ് ഉന്നതിയിലേക്ക് : 
മന്ത്രി കെ എൻ ബാലഗോപാൽ

കൊട്ടാരക്കരയിൽ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് കൊല്ലം റൂറൽ ഓഫീസ് 
മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യുന്നു


  കൊട്ടാരക്കര  അടിസ്ഥാന- സാങ്കേതിക വികസന പ്രവർത്തനങ്ങളിലൂടെ രാജ്യത്ത്‌ ഒന്നാംസ്ഥാനം കരസ്ഥമാക്കാൻ സംസ്ഥാന പൊലീസ് സേനയ്ക്ക് സാധിച്ചെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് കൊല്ലം റൂറൽ ഓഫീസ് കൊട്ടാരക്കരയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യയുടെ കൃത്യമായ ഉപയോഗത്തിലൂടെയും സദാ കർമനിരതരായ ഉദ്യോഗസ്ഥരുടെ സേവനത്തിലൂടെയും സംസ്ഥാനത്തെ ക്രമസമാധാനപാലനം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. ജനമൈത്രി പൊലീസ് സ്റ്റേഷനുകൾ പൊതുജനത്തിനും പൊലീസിനും ഇടയിൽ നിലനിന്നിരുന്ന അകൽച്ച ഇല്ലാതാക്കി. കാലമനുശാസിക്കുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് ഇനിയും സേനയ്ക്ക് മുമ്പോട്ട് പോകാനാകണം –-മന്ത്രി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർക്കുള്ള റെയിൻകോട്ടും മന്ത്രി വിതരണംചെയ്‌തു. മുനിസിപ്പല്‍ ചെയര്‍മാന്‍ എസ് ആര്‍ രമേശ്, തിരുവനന്തപുരം റേഞ്ച് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ് പി ആർ പ്രതാപൻ നായർ, റൂറല്‍ എസ് പി കെ എം സാബു മാത്യു, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ് പി രാകേഷ്, റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി  സഖറിയ മാത്യു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News