കടയ്ക്കൽ താലൂക്കാശുപത്രിയിൽ പുതിയ മന്ദിരം നിർമിക്കും: മന്ത്രി

കടയ്ക്കൽ താലൂക്കാശുപത്രിയിലെ മെറ്റേണിറ്റി ബ്ലോക്ക് മന്ത്രി വീണാ ജോർജ് ഉ​ദ്ഘാടനംചെയ്യുന്നു


കടയ്ക്കൽ കടയ്ക്കൽ താലൂക്കാശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം നിർമിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രിയിലെ മെറ്റേണിറ്റി ബ്ലോക്കിന്റെയും ലിഫ്റ്റിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടറെക്കൂടി നിയമിക്കുമെന്നും മന്ത്രി പറഞ്ഞു . മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ സ്വാഗതംപറഞ്ഞു. ആശുപത്രി സൂപ്രണ്ട് വി എ ധനുജ റിപ്പോർട്ട് അവതരിപ്പിച്ചു. കലക്ടർ എൻ ദേവിദാസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം മനോജ്കുമാർ, മടത്തറ അനിൽ, കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ, ജി ദിനേശ്കുമാർ, കെ ഉഷ, ജയന്തീദേവി, ജില്ലാ മെഡിക്കൽ ഓഫീസർ എം എസ് അനു, ദേവ് കിരൺ, സുധിൻ കടയ്ക്കൽ, എസ് ഷജി, എസ് ഷാനി, കെ എം മാധുരി, എൻ അനൂപ്കുമാർ, പ്രീജാമുരളി, ജെ സി അനിൽ, വി മിഥുൻ, അബ്ദുൽ ഹമീദ്, സിപിഐ എം കടയ്ക്കൽ ഏരിയ സെക്രട്ടറി എം നസീർ, സിപിഐ മണ്ഡലം സെക്രട്ടറി എസ് ബുഹാരി, ആർ എസ് ബിജു, പി പ്രതാപൻ, പ്രൊഫ. ബി ശിവദാസൻപിള്ള, എ ഷിബു, സനൽകുമാർ എന്നിവർ പങ്കെടുത്തു. ആർഎംഒ ജി രാജേഷ് നന്ദി പറഞ്ഞു. ലക്ഷ്യപദ്ധതിയിൽ ഉൾപ്പെടുത്തി 1.39കോടി രൂപ ചെലവഴിച്ചാണ് പ്രസവമുറികൾ, ഓപ്പറേഷൻ തിയറ്റർ, സർജിക്കൽ വാർഡ് എന്നിവ ഉൾപ്പെടുന്ന മെറ്റേണിറ്റി ബ്ലോക്ക് നിർമിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലൂടെ 40 ലക്ഷം രൂപ ചെലവിലാണ് ലിഫ്റ്റ് നിർമിച്ചത്.  Read on deshabhimani.com

Related News