അമ്പലപ്പുറം സ്കൂളിന് ഹൈടെക് കെട്ടിടമായി
കൊട്ടാരക്കര അമ്പലപ്പുറം ഗവ. ഡബ്ല്യുഎൽപി സ്കൂളിനായി നിർമിച്ച പുതിയ ഹൈടെക് കെട്ടിടം ചൊവ്വ രാവിലെ 9.30ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും. മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷനാകും. നിയോജകമണ്ഡലം എംഎൽഎയും മന്ത്രിയുമായ കെ എൻ ബാലഗോപാലിന്റെ ഇടപെടലിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്ന് അനുവദിച്ച ഒരുകോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. രണ്ടു നിലകളിലായി ആറു ഹൈടെക് ക്ലാസ് മുറികളാണ് സജ്ജമാക്കിയിരിക്കുന്നത്. 4120 ചതുരശ്രയടി വിസ്തൃതിയിൽ നിർമിച്ച കെട്ടിടത്തിൽ 96.5 ലക്ഷം രൂപ സിവിൽ വർക്കിനും 3.6 ലക്ഷം ഇലക്ട്രിക്കൽ വർക്കിനുമായി വിനിയോഗിച്ചു. Read on deshabhimani.com