ജില്ലയിൽ 43 അക്ഷരമുറ്റം ക്ലബ് രൂപീകരിക്കും
കൊല്ലം അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ഉപജില്ലാ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ കുട്ടികൾ പഠിക്കുന്ന 43 സ്‌കൂളുകളിൽ ഇക്കൊല്ലം അക്ഷരമുറ്റം ക്ലബ്ബുകൾ രൂപീകരിക്കും. സ്‌കൂളുകൾക്ക് പ്രത്യേക പുരസ്‌കാരവും സമ്മാനിക്കും. പഠന–- പാഠ്യേതര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ അനുബന്ധ പരിപാടികളും ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തും. ലഹരിവിരുദ്ധ ബോധവൽക്കരണം, ശാസ്‌ത്രക്ലാസുകൾ എന്നിവയും നടത്തും. 12 ഉപജില്ലകളിലായി എൽപി, യുപി, എച്ച്‌എസ്, എച്ച്‌എസ്‌എസ് വിഭാഗങ്ങളിലായി ഒന്നാംസമ്മാനം നേിയവരുടെ സ്‌കുളുകളിലാണ് ആദ്യഘട്ടത്തിൽ ക്ലബ് പ്രവർത്തനം. ഒന്നിലധികം വിഭാഗത്തിൽനിന്ന് ഒന്നാംസ്ഥാനം നേടിയ സ്‌കൂളുകളുണ്ട്. ഈ സ്‌കൂളുകൾക്ക് ഒന്നാംസ്ഥാനത്തിനനുസൃതമായി പുരസ്‌കാരം ലഭിക്കും. തുടർ വർഷങ്ങളിൽ എല്ലാ സ്‌കൂളുകളിലും ക്ലബ് രൂപീകരിക്കുകയാണ് ലക്ഷ്യം. Read on deshabhimani.com