ബഷീറിന്റെ ഓർമകൾ പങ്കുവച്ച്‌ മകൻ അനീസ്



കോട്ടയം വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമകൾ വിദ്യാർഥികളുമായി പങ്കുവച്ച്‌ മകൻ അനീസ് ബഷീർ.  കുട്ടികൾക്കുപോലും മനസിലാക്കാവുന്ന രീതിയിലേ ബഷീർ എഴുതിയിട്ടുള്ളൂവെന്ന്‌ അനീസ്‌ ഓർമിച്ചു. 500 പേജുള്ള കഥ എഴുതിയാലും 80 പേജാക്കി അതിനെ കാച്ചിക്കുറുക്കി, ഏറ്റവും കുറഞ്ഞ തുകയ്ക്ക് തന്റെ പുസ്തകങ്ങൾ വായനക്കാരിലെത്തണമെന്ന ശാഠ്യം അദ്ദേഹത്തിനുണ്ടായിരുന്നെന്നും അനീസ്‌ പറഞ്ഞു.    ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിലാണ്‌ മുഖാമുഖം സംഘടിപ്പിച്ചത്. രവി ഡി സി, പോൾ മണലിൽ, ആർട്ടിസ്റ്റ് അശോകൻ, ഡോ. തോമസ് കുരുവിള, ഡോ. ആശ സൂസൺ ജേക്കബ്, ബഷീർ സ്മാരകസമിതി ഭാരവാഹി പി ജി ഷാജിമോൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News