തെല്ലൊതുങ്ങി കാറ്റും മഴയും



കോട്ടയം തോരാമഴയും ശക്തമായ കാറ്റും ശമിച്ചെങ്കിലും മഴയും വെയിലും മാറിമാറിയുള്ള കാലാവസ്ഥയായിരുന്ന ജില്ലയ്‌ക്ക്‌ വ്യാഴാഴ്‌ച.  ദിവസങ്ങൾക്കുശേഷം ഉച്ചവരെ പൊതുവെ തെളിഞ്ഞ കാലാവസ്ഥ ആയിരുന്നു. ഉച്ചയ്‌ക്കുശേഷം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മഴയുണ്ടായി. പകൽ ഒന്നോടെ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു. നേരത്തെ മഞ്ഞ അലർട്ടായിരുന്നു.  നദികളിലെ ജലനിരപ്പ്‌ അപകടനിലയ്‌ക്കും താഴെയാണ്‌. മലയോരമേഖലയിലും മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്‌. കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകൾ ഒഴികെ എല്ലായിടത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനം സാധാരണനിലയിലായി. അതേസമയം ആഗസ്‌ത്‌ നാലുവരെ ജില്ലയിലെ ഖനനപ്രവർത്തനങ്ങൾക്ക്‌ നിരോധനമുണ്ട്‌. വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്‌, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട–- വാഗമൺ റോഡിലെ രാത്രികാല യാത്രയ്‌ക്കും നിയന്ത്രണമുണ്ട്‌. മുണ്ടക്കയം ഇഞ്ചിയാനി നീലൻപാറ ഭാഗത്ത്‌ ഭൂമിക്കടിയിൽനിന്ന്‌ മുഴക്കം കേട്ടതായി പ്രദേശവാസികൾ അറിയിച്ച സംഭവത്തിൽ അപകടകരമായ സഹചര്യമില്ലെന്ന്‌ അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News