അഞ്ചുമാസം: പൂർത്തിയാക്കിയത്‌ 500 ഡയാലിസിസ്



ഉഴവൂർ ഉഴവൂർ കെ ആർ നാരായണൻ സ്‌മാരക സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ അഞ്ചുമാസത്തിനുള്ളിൽ പൂർത്തിയാക്കിയത്‌ 500 ഡയാലിസിസ്. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായാണ്‌ ഉഴവൂരിലെ കെ ആർ നാരായണൻ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചത്. കഴിഞ്ഞ വർഷം 1.40 കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചത്. ഈ വർഷം ഡയാലിസിസ് യൂണിറ്റ് പ്രവർത്തനങ്ങൾക്ക് മരുന്നും ഉപകരണങ്ങളും വാങ്ങുന്നതിന് ബ്ലോക്ക് പഞ്ചായ ത്ത് 30 ലക്ഷം രൂപയും ടെക്‌നീഷ്യന്മാർക്കുള്ള ശമ്പളം, അനുബന്ധ ചെലവുകൾ എന്നിവക്കായി 10 ലക്ഷം രൂപയും അനുവദിച്ചു. നെഫ്‌റോളജിസ്റ്റ് ഡോ. നയന വിജയിയുടെ നേതൃത്വത്തിൽ മൂന്ന്‌ ടെക്‌നീഷ്യൻമാരും രണ്ട് നഴ്‌സുമാരുമടങ്ങുന്ന ടീമാണ് ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്. ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. വി ആർ രാജേഷ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.12 പഞ്ചായത്ത്‌ പ്രദേശങ്ങളിലെ രോഗികൾക്ക്‌ ഡയാലിസിസിന് മുൻഗണന നൽകുന്നുണ്ടെന്നും ഉഴവൂർ സ്‌പെഷ്യാലിറ്റി ആശുപത്രിയെ ആശ്രയിക്കുന്നവർക്ക്‌ കൂടുതൽ സൗകര്യങ്ങളെത്തിക്കുമെന്നും ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ഡോ. സിന്ധുമോൾ ജേക്കബ് പറഞ്ഞു. നെഫ്രോളജിസ്റ്റ് ഡോ. നയന വിജയിയെയും ടീമംഗങ്ങളെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, സ്ഥിരം സമിതി അധ്യക്ഷൻ പി എൻ രാമചന്ദ്രൻ എന്നിവർ ചേർന്ന് ആദരിച്ചു.  കെ ആർ നാരായണൻ സ്‌മാരക സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ അഞ്ചുമാസത്തിനുള്ളിൽ പൂർത്തിയാക്കിയത്‌ 500 ഡയാലിസിസ്.   Read on deshabhimani.com

Related News