കോവിഡ് പ്രതിരോധം: കരുതലായി സിപിഐ എം
പുതുപ്പള്ളി കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങായി സിപിഐ എം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സമാനതകളില്ലാത്ത പ്രവർത്തനങ്ങൾക്കാണ് പുതുപ്പള്ളിയിൽ സിപിഐ എം നേതൃത്വംനൽകുന്നത്. സിപിഐ എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ 10 ടൺ അരി വിതരണംചെയ്തു. പള്ളം ബ്ലോക്ക് പഞ്ചായത്തംഗം അനിൽ എം ചാണ്ടി ഏൽപിച്ച അരിയാണ് വിതരണംചെയ്തത്. സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ അരി ഏറ്റുവാങ്ങി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസിന് കൈമാറി വിതരണം ഉദ്ഘാടനംചെയ്‌തു. പഞ്ചായത്തിലെ 2,000 കുടുംബങ്ങൾക്ക് സിപിഐ എം ബ്രാഞ്ച് സെക്രട്ടറിമാർ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ അരി വിതരണംചെയ്തു. അഞ്ച് കിലോഗ്രാം വീതമുള്ള പവിഴം അരിയുടെ കിറ്റുകളാണ് വിതരണംചെയ്തത്. ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ തൊഴിലാളികൾക്കുള്ള അരിയുടെ വിതരണം ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്ണൻ നിർവഹിച്ചു. ഓട്ടോറിക്ഷ തൊഴിലാളികൾക്കുള്ള അരിയുടെ വിതരണം സിഐടിയു ജില്ലാ പ്രസിഡന്റ് റെജി സഖറിയയും മത്സ്യ വിപണന തൊഴിലാളികൾക്കുള്ള അരിയുടെ വിതരണം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജെയ്ക്ക് സി തോമസും നിർവഹിച്ചു. ചടങ്ങിൽ സുഭാഷ് പി വർഗീസ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ, ലോക്കൽ സെക്രട്ടറി സജേഷ് തങ്കപ്പൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ജോൺ ബേബി, എം ജി നൈനാൻ, തോമസ് പോത്തൻ എന്നിവർ സംസാരിച്ചു. സിപിഐ എം പള്ളിക്കത്തോട്, പനച്ചിക്കാട്, കൊല്ലാട് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സാമൂഹിക അടുക്കളയും പ്രവർത്തിക്കുന്നുണ്ട്. സ്നേഹവണ്ടിയുടെ പ്രവർത്തനങ്ങൾക്ക് ഡിവൈഎഫ്ഐ നേതൃത്വംനൽകുന്നു. കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതൃത്വത്തിൽ നടക്കുന്നുണ്ട്. പള്ളിക്കത്തോട്, പനച്ചിക്കാട്, പുതുപ്പള്ളി, മീനടം, വാകത്താനം, വെള്ളൂർ, കൂരോപ്പട, കോത്തല ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനങ്ങളാണ് കോവിഡ് കാലഘട്ടത്തിൽ നടക്കുന്നത്. Read on deshabhimani.com