കിരീടം ചൂടി കുറവിലങ്ങാട്‌

കുടിവെള്ള ക്ഷാമം പരിഹരിക്കാനായി ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂളിലെ നിത ലിജിനും 
രശ്മി രജീഷും അവതരിപ്പിച്ച കോംബോ പ്ലാന്റ്‌


കറുകച്ചാൽ  ശാസ്‌ത്രലോകത്തിന്‌ പുത്തനുണർവേകി രണ്ട് ദിവസമായി  കറുകച്ചാലിൽ നടന്ന റവന്യു ജില്ല ശാസ്‌ത്രോത്സവത്തിന്‌ കൊടിയറങ്ങി. 4000 ത്തോളം പ്രതിഭകൾ മാറ്റുരച്ച മത്സരം പൂർത്തിയായപ്പോൾ കിരീടത്തിൽ മുത്തമിട്ടത്‌ കുറവിലങ്ങാട്‌ സബ്‌ ജില്ല. 1206 പോയിന്റുമായി കുറവിലങ്ങാട്‌ ഒന്നാമതെത്തിയപ്പോൾ 1132 പോയിന്റുമായി ചങ്ങനാശേരി രണ്ടാം സ്ഥാനവും 1129 പോയിന്റുമായി ഈരാറ്റുപേട്ട മൂന്നാം സ്ഥാനവും നേടി. സ്‌കൂൾ തലത്തിൽ 411 പോയിന്റുമായി  ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ  ഒന്നാമതെത്തി. 298 പോയിന്റുമായി കോട്ടയം എംടി കാർമൽ എച്ച്‌എസ്‌എസ്‌ രണ്ടും 284 പോയിന്റുമായി നസ്രേത്ത്‌ ഡി പോൾ എച്ച്‌എസ്‌എസ്‌ മൂന്നും സ്ഥാനങ്ങൾ നേടി. Read on deshabhimani.com

Related News