വിപ്ലവഗാനങ്ങളിലൂടെ 
പ്രിയങ്കരനായ തമ്പിച്ചേട്ടൻ



കോട്ടയം കോട്ടയത്തെ അറിയപ്പെടുന്ന കമ്യൂണിസ്റ്റ്‌ വിപ്ലവഗായകനായിരുന്നു അന്തരിച്ച വേളൂർ പുതിയാത്തുമാലിയിൽ പി ടി ജോസഫ്‌ എന്ന തമ്പിച്ചേട്ടൻ. സിപിഐ എം സമ്മേളനങ്ങളിലെല്ലാം തമ്പിച്ചേട്ടന്റെ പാട്ടുണ്ടാകും. കെപിഎസിയുടെ നാടകഗാനങ്ങൾ നിരവധി വേദികളിൽ പാടിയിട്ടുണ്ട്.  വി പി സിങ്‌ പ്രധാനമന്ത്രിയായിരിക്കെ നാഗമ്പടത്തു പ്രസംഗിച്ച വേദിയിലും തമ്പിച്ചേട്ടൻ ഗാനം ആലപിച്ചിരുന്നു. തിരുനക്കരയിലെ  മോട്ടോർ തൊഴിലാളി യൂണിയൻ ഓഫീസായിരുന്നു ഒരുകാലത്ത് നഗരത്തിലെ പാർടിപ്രവർത്തകരുടെ ആസ്ഥാനം. അന്ന്‌ വി ആർ രാമൻകുട്ടി ഉൾപ്പെടെയുള്ള ട്രേഡ് യൂണിയൻ നേതാക്കൾക്കൊപ്പം അവിടം കേന്ദ്രീകരിച്ചായിരുന്നു തമ്പിച്ചേട്ടന്റെ പ്രവർത്തനം. വിമോചനസമരത്തിനെതിരായ ചെറുത്തുനില്പിലും അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിലും മുന്നിൽനിന്ന്‌ പ്രവർത്തിച്ചു.  കോട്ടയം നഗരസഭ കൗൺസിലറായി  നാട്ടിലെ വിഷയങ്ങൾ ഏറ്റെടുത്ത്‌ മികച്ച പ്രവർത്തനം നടത്തി. നിസ്വാർഥനായ കമ്യൂണിസ്‌റ്റ്‌ എന്ന നിലയിൽ പൊതുപ്രവർത്തകർക്ക്‌ മാതൃകയായിരുന്നു.  മൃതദേഹം ബുധൻ വൈകിട്ട്‌ അഞ്ചിന്‌ വേളൂർ പാണംപടിയിലെ വീട്ടിൽ കൊണ്ടുവരും. സംസ്‌കാരം വ്യാഴം പകൽ 12ന്‌ പാണംപടി സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിൽ. Read on deshabhimani.com

Related News