വയനാട് ദുരിതബാധിതരെ സഹായിക്കും: 
കെജിബിഇയു –- ഒയു കൺവൻഷൻ



കോട്ടയം വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് കുറഞ്ഞത് രണ്ട് ദിവസത്തെ ശമ്പളം സാലറി ചലഞ്ച് വഴി സംഭരിക്കാൻ കേരള ഗ്രാമീൺ ബാങ്ക്‌ എംപ്ലോയീസ്‌ യൂണിയൻ –- ഓഫീസേഴ്‌സ്‌ യൂണിയൻ ജില്ലാ കൺവൻഷൻ തീരുമാനിച്ചു. ഗ്രാമീൺ ബാങ്കിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പന്ത്രണ്ടാം ഉഭയകക്ഷി കരാർ പ്രകാരമുള്ള മുഴുവൻ ആനുകൂല്യങ്ങളും ബാങ്ക്  ജീവനക്കാർക്ക് നൽകുക എന്നീ ആവശ്യങ്ങളും കൺവൻഷൻ ഉന്നയിച്ചു. കെജിബിഇയു ജില്ലാ പ്രസിഡന്റായി രാജേഷ് ദിവാകരനെയും കെജിബിഒയു ജില്ലാ പ്രസിഡന്റായി അരുൺ ജോയിയെയും തെരഞ്ഞെടുത്തു. കൺവൻഷൻ കെജിബിഇയു ജനറൽ സെക്രട്ടറി ബിഗേഷ് ഉണ്ണിയൻ ഉദ്ഘാടനം ചെയ്തു. മേഴ്സി ചാക്കോ അധ്യക്ഷയായി. കെജിബിഒയു കേന്ദ്ര കമ്മിറ്റിയംഗം രമ്യ രാജ്‌, കെജിബിഇയു ജില്ലാ കമ്മിറ്റിയംഗം രാജേഷ് ദിവാകരൻ, സി ലക്ഷ്മി, എം ആർ നിതീഷ്, ജി ശ്രീജിത്ത്, വി പി ശ്രീരാമൻ, എബിൻ എം ചെറിയാൻ, ആർ എ എൻ റെഡ്യാർ, കെ കെ ബിനു, പി സി റെന്നി, എ അബ്ദുൽനാസർ, വി എസ്‌ ബില്ലിഗ്രഹാം എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News