മികവോടെ കുതിക്കാൻ ഈരാറ്റുപേട്ട സ്‌കൂളിന്‌ പുതിയ മന്ദിരം



ഈരാറ്റുപേട്ട ഇടതുപക്ഷ സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റത്തോടൊപ്പം ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളും.  സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം  പദ്ധതിയുടെ ഭാഗമായി 30 സ്കൂളുകളുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും 12 സ്കൂളിന്റെ തറക്കല്ലിടീലും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നടത്തി.  ഇതിൽ ഭാഗമായി സ്കൂൾതല ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നടത്തി. കിഫ്ബി മുഖേന 1.28  കോടി  രൂപയും എംഎൽഎ ഫണ്ടിൽനിന്ന് ആറുലക്ഷം രൂപയും ചെലവഴിച്ചാണ് സ്മാർട്ട് ക്ലാസ് റൂമുകളോട് കൂടിയ അത്യാധുനിക കെട്ടിട നിർമാണം പൂർത്തീകരിച്ചത്. മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ അധ്യക്ഷയായി. വിദ്യാകിരണം പദ്ധതി  ജില്ലാ കോ ഓർഡിനേറ്റർ  കെ എ പ്രസാദ്, ഡിഇഒ കെ ഐ രാഗേഷ്,  എഇഒ ഷംല ബീവി,  പ്രിൻസിപ്പൽ  എസ്  ജവാദ്, അഗസ്റ്റിൻ സേവ്യർ,  കുര്യാക്കോസ് ജോസഫ്, അനസ് പാറയിൽ, അഡ്വ. മുഹമ്മദ് ഇല്യാസ്, സുഹാന ജിയാസ്, നാസർ വള്ളൂർപറമ്പിൽ എന്നിവർ സംസാരിച്ചു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റത്തോടൊപ്പം ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളും.  Read on deshabhimani.com

Related News