40 ലക്ഷം രൂപയുടെ കള്ളപ്പണവുമായി യുവാവ് അറസ്റ്റിൽ
കണ്ണൂർ ട്രെയിനിൽ കടത്തുകയായിരുന്ന 40 ലക്ഷം രൂപയുടെ കള്ളപ്പണവുമായി കോട്ടയം സ്വദേശി പിടിയിൽ. റെയിൽവേ പൊലീസിന്റെ പ്രത്യേക സ്ക്വാഡ് മംഗളൂരു–- കോയമ്പത്തൂർ എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് കള്ളപ്പണവുമായി കോട്ടയം എരുമേലി മാളിക വീട്ടിൽ സബിൻ ജലീ (37)ലിനെ അറസ്റ്റ് ചെയ്തത്. കണ്ണൂർ റെയിൽവേ എസ്ച്ച്ഒ വിജേഷ്, എസ്ഐ കെ രാജൻ, എഎസ്ഐ പി ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് Read on deshabhimani.com