ഓർമകളിലേക്ക്‌ വീണ്ടും ഒഴുകി കാനം

‘കനലോർമ , കാനം' സ്നേഹസായാഹ്‌നത്തിൽ മലങ്കര ഓർത്തഡോക്സ് പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കാനം രാജേന്ദ്രന്റെ ഭാര്യ വനജയ്ക്ക് കാനത്തിന്റെ ചിത്രം സമ്മാനിക്കുന്നു


  കോട്ടയം സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം  രാജേന്ദ്രന്റെ  ഒന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി  ബസേലിയോസ് കോളേജിൽ സംഘടിപ്പിച്ച 'കനലോർമ , കാനം'  സ്‌നേഹസായാഹ്നത്തിൽ  രാഷ്ട്രീയ നേതാക്കളുടെയും പ്രമുഖ വ്യക്തികളുടെയും വലിയ നിര.     ഓർത്തഡോക്‌സ്‌ സഭാധ്യക്ഷൻ ബസേലിയോസ്‌ മാർത്തോമ മാത്യൂസ്‌ തൃതീയൻ കാതോലിക്കാ ബാവാ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന സിപിഐ എം നേതാവ്‌ വൈക്കം വിശ്വൻ,  മന്ത്രി ജി ആർ അനിൽ, രമേശ്‌ ചെന്നിത്തല, പന്ന്യൻ രവീന്ദ്രൻ, കെ ഫ്രാൻസിസ്‌ ജോർജ്‌ എംപി, ചീഫ്‌ വിപ്പ്‌ ഡോ. എൻ ജയരാജ്‌, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ സുരേഷ്‌കുറുപ്പ്‌, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ, സംവിധായകൻ വിനയൻ, കോൺഗ്രസ്‌ നേതാവ്‌ കെ സി ജോസഫ്‌, പി സി തോമസ്‌, ലതിക സുഭാഷ്‌, അഡ്വക്കറ്റ്‌  ജനറൽ കെ ഗോപാലകൃഷ്‌ണകുറുപ്പ്‌, സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു, കുര്യൻ കെ തോമസ്‌ എന്നിവർ സംസാരിച്ചു. കാനം രാജേന്ദ്രൻ തന്നെ കോളേജ്‌ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതായി  ബാല്യകാല സുഹൃത്തും ഓർത്തഡോക്‌സ്‌ സഭ പരമാധ്യക്ഷനുമായ ബസേലിയോസ്‌ മാർത്തോമ മാത്യൂസ്‌ തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. കോളേജ്‌ പഠനം കഴിഞ്ഞ്‌ വൈദികപഠനത്തിലേക്ക്‌ തിരിഞ്ഞ്‌ രാഷ്‌ട്രീയമൊക്കെ വിട്ടു –- ബാവാ പറഞ്ഞു.  അഭിപ്രായങ്ങൾ ശക്തമായി പറയുകയും നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്‌ത നേതാവായിരുന്നെന്ന്‌ വൈക്കം വിശ്വൻ പറഞ്ഞു.       സഹോദരതുല്യമായ സ്‌നേഹം തന്നയാളായിരുന്നു കാനം രാജേന്ദ്രനെന്ന്‌ രമേശ്‌ ചെന്നിത്തല അനുസ്‌മരിച്ചു.    സിനിമയിൽ  പ്രതിസന്ധി നേരിട്ട കാലത്ത്‌ കാനം കൈത്താങ്ങായെന്ന്‌   വിനയൻ പറഞ്ഞു.  സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ആന്റോ ആന്റണി എംപി, പ്രൊഫ. ലോപ്പസ്‌ മാത്യു, എംഎൽഎമാരായ സി കെ ആശ, സെബാസ്‌റ്റ്യൻ കുളത്തുങ്കൽ, മാണി സി കാപ്പൻ, മോൻസ്‌ ജോസഫ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ബിന്ദു, ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷ്‌, രവി ഡി സി, പി കെ ആനന്ദക്കുട്ടൻ എന്നിവർ പങ്കെടുത്തു. കാനത്തിന്റെ ചിത്രം ഭാര്യ വനജ രാജേന്ദ്രന്‌ കാതോലിക്കാ ബാവാ  സമ്മാനിച്ചു. മകൻ സന്ദീപ്‌ രാജേന്ദ്രനും പങ്കെടുത്തു. ഗായിക പി കെ മേദിനി വിപ്ലവഗാനം പാടി. ഡോ. വി എൽ ജയപ്രകാശിന്റെ വയലിൻ അവതരണവും നടന്നു.     Read on deshabhimani.com

Related News