കാഴ്ച വിരുന്നൊരുക്കാൻ മെഗാതിരുവാതിര

സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ 
ജില്ലാ കമ്മിറ്റി നടത്തുന്ന മെഗാ തിരുവാതിരയുടെ പരിശീലനം ജില്ലാ കമ്മിറ്റി ഓഫീസിൽ ആരംഭിച്ചപ്പോൾ


കോട്ടയം സിപിഐ എം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാഴ്ച വിരുന്നൊരുക്കാൻ  മെഗാതിരുവാതിരകളിയും. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തിരുവാതിരകളിയിൽ ആയിരം പേരോളം അണിനിരക്കും. 21ന്‌ പകൽ മൂന്നിന്‌ പുതുപ്പള്ളിയിലാണ്‌ തിരുവാതിരകളി നടക്കുന്നത്‌.   ഹൈമി ബോബി, ഉഷ വേണുഗോപാൽ എന്നിവരുടെ കീഴിലാണ്‌ പരിശീലനം. ജില്ലാ സെക്രട്ടറി അഡ്വ. ഷീജ അനിൽ, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ വി ബിന്ദു, സംസ്ഥാന കമ്മിറ്റിയംഗം രമാ മോഹൻ എന്നിവരും  നേതൃത്വം നൽകുന്നു.       Read on deshabhimani.com

Related News