സഹകരണ വിപണി തുറന്നു;
മനസ്‌ നിറഞ്ഞ്‌ വാങ്ങാം

ഓണം സഹകരണ വിപണി ജില്ലാതല ഉദ്‌ഘാടനം മന്ത്രി വിഎൻ വാസവൻ നിർവഹിക്കുന്നു


 ഏറ്റുമാനൂർ  ഓണക്കാലത്ത്‌ പൊതുവിപണിയിലെ വിലകേട്ട്‌ പേടിക്കേണ്ട. മനസ്‌ നിറഞ്ഞ് സാധനങ്ങൾ വാങ്ങാം. നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാൻ സഹകരണ വിപണികൾ ജില്ലയിൽ സജ്ജമായി. പൊതുവിപണിയിൽ നിന്ന്‌ 30 ശതമാനം മുതൽ 60 ശതമാനംവരെ വിലക്കുറവിലാണ് വിൽപന. സബ്സിഡി ഇനത്തിൽ 12 ഉം സബ്സിഡി ഇല്ലാതെ 22 ഓളം സാധനങ്ങളും വിലക്കുറവിൽ ലഭിക്കും.  കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ ആകെ 107 സഹകരണ വിപണികളാണ്‌ ആരംഭിച്ചത്‌. സപ്ലൈകോ വിലയേക്കാൾ കുറവിലാണ് വിപണിയിലെ വിൽപന. ഉത്സവകാലങ്ങളിലെ ക്രമാതീതമായ വിലക്കയറ്റം തടഞ്ഞ് ഗുണമേന്മയോടെ കൂടുതൽ ഉൽപന്നങ്ങൾ സാധാരണക്കാർക്ക് എത്തിക്കുകയാണ് ലക്ഷ്യം.  ജില്ലാതല ഉദ്‌ഘാടനം ആർപ്പൂക്കര സഹകരണ ബാങ്കിൽ മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ കെ കെ ഹരിക്കുട്ടൻ അധ്യക്ഷനായി. ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ്, സഹകരണ സംഘം ജോ. രജിസ്ട്രാർ കെ വി സുധീർ, അസി. രജിസ്ട്രാർ കെ പി ഉണ്ണികൃഷ്ണൻ നായർ, ബാങ്ക് വൈസ് പ്രസിഡന്റ് ശോഭന മനോജ്, വാർഡംഗം സേതുലക്ഷ്മി, മുൻ ബാങ്ക് പ്രസിഡന്റ് പി കെ ഷാജി, ബോർഡംഗം ജസ്റ്റിൻ ജോസഫ്, കൺസ്യൂമർഫെഡ് റീജിയണൽ മാനേജർ പി എൻ മനോജ്, കൺസ്യൂമർഫെഡ് ഭരണസമിതിയംഗം ആർ പ്രമോദ് ചന്ദ്രൻ, ബാങ്ക് സെക്രട്ടറി എം എസ് ഹരീന്ദ്ര Read on deshabhimani.com

Related News