‘ ഹൈറേഞ്ചിലാണ്‌ ’ കോട്ടയം



 കോട്ടയം എല്ലാവർക്കും ഇന്റർനെറ്റ്‌ എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്‌ വഴിയൊരുക്കിയ കെ ഫോൺ പദ്ധതി ജില്ലയിലും കുതിക്കുകയാണ്‌. കെ ഫോണിന്റെ ജീവനാഡിയായ ഫൈബർ കേബിൾ വലിക്കാൻ ബാക്കിയുള്ളത്‌ വെറും മൂന്ന്‌ കിലോമീറ്റർ മാത്രം. ജില്ലയിലാകെ 2192.316 കിലോമീറ്റർ കേബിൾ വലിക്കാനുണ്ടായിരുന്നു. ഇതിൽ 2189.06 കിലോമീറ്റർ പൂർത്തിയായി. ഒന്നരവർഷത്തിനകം 99.85 ശതമാനം കേബിൾ വലിക്കാനായത്‌ കെ ഫോണിന്റെ നേട്ടമായി. കൂടുതൽ ഇടങ്ങളിലേക്ക്‌ കെ ഫോൺ എത്തിയതോടെ ഡിജിറ്റൽ മേഖലയിൽ ജില്ലയും കരുത്തുനേടുകയാണ്‌.    നിലവിൽ ജില്ലയിലെ 1530 സർക്കാർ ഓഫീസുകളിൽ കെ ഫോൺ സേവനം ലഭ്യമാണ്‌. 301 ബിപിഎൽ കുടുംബങ്ങൾക്ക്‌ കണക്ഷൻനൽകി. കൂടുതൽ ബിപിഎൽ വീടുകളിൽ കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്‌. കേബിൾ ടിവി ഓപറേറ്റർമാർ വഴിയാണ്‌ വീടുകളിലേക്കും സ്വകാര്യ സ്ഥാപനങ്ങളിലേക്കും വാണിജ്യ കണക്ഷൻ നൽകുന്നത്‌. ഇതിനായി 202 ഓപ്പറേറ്റർമാർ കെ ഫോണുമായി കരാറിൽ ഒപ്പിട്ടിട്ടുണ്ടെന്ന്‌ അധികൃതർ പറഞ്ഞു. 3761 വാണിജ്യ കണക്ഷൻ ഇതുവരെ ജില്ലയിൽ നൽകി. നാല്‌ മാസത്തിനിടെ 2500ൽ അധികം കണക്ഷൻ നൽകാനായതിലൂടെ കെ ഫോണിന്റെ കുതിപ്പ്‌ വ്യക്തമാക്കുന്നു. Read on deshabhimani.com

Related News