കോട്ടയത്ത് 95 പരാതികളിൽ 
ഉടനടി പരിഹാരം



കോട്ടയം  കോട്ടയം താലൂക്ക് ‘കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തിൽ 95 പരാതികൾക്ക് ഉടനടി പരിഹാരമായി. മുൻപ് ലഭിച്ച 202 അപേക്ഷകളിൽ അദാലത്തിന്റെ പരിഗണനാ വിഷയത്തിൽ ഉൾപ്പെട്ടത് 148 പരാതികളാണ്. ഇതിൽ 95 എണ്ണത്തിലാണ് ഉടനടി പരിഹാരമുണ്ടായത്. മറ്റ് അപേക്ഷകളിൽ തുടർനടപടി നിർദ്ദേശിച്ച് വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്. അദാലത്ത് ദിവസം കൗണ്ടറിലൂടെ 124 പരാതികൾ കൂടി ലഭിച്ചു. മറ്റ് അപേക്ഷകളും തിങ്കളാഴ്ച ലഭിച്ച അപേക്ഷകളും 15 ദിവസത്തിനുള്ളിൽ തീർപ്പാക്കി പരാതിക്കാരനെ/അപേക്ഷകനെ രേഖാമൂലം വിവരം അറിയിക്കാൻ ബന്ധപ്പെട്ട വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥരെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. Read on deshabhimani.com

Related News