മടക്കം സ്വീകരണത്തിന്‌ കാത്തുനിൽക്കാതെ



മുട്ടുചിറ> വന്ദനയുടെ എംബിബിഎസ്‌ ജയം നാടിനും അഭിമാനമായിരുന്നു. എസ്‌എൻഡിപി 2283 കുറുപ്പന്തറ ശാഖയുടെ വാർഷികത്തിന്റെ ഭാഗമായി നാട്ടുകാർ വന്ദനയ്‌ക്ക്‌ സ്വീകരണം നൽകാനിരിക്കെയാണ്‌ ദുരന്തമെത്തിയത്‌. സ്‌നേഹത്തോടെ മാത്രം പെരുമാറിയിരുന്ന വന്ദന കൊല്ലപ്പെട്ടെന്ന വാർത്തയുടെ ഞെട്ടലിലാണ്‌ നാട്‌. പഠനത്തിൽ സമർഥയായിരുന്നു. മാതാപിതാക്കൾ വലിയ പ്രോത്സാഹനവും നൽകി. നസ്രത്ത്‌ഹിൽ ഡി പോൾ പബ്ലിക്‌ സ്‌കൂളിലായിരുന്നു പഠനം.   കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ എംബിബിഎസ്‌ പഠനം പൂർത്തിയാക്കി ഹൗസ്‌ സർജൻസി ചെയ്യുകയായിരുന്നു. ജോലിയെ മാത്രം സ്‌നേഹിച്ചിരുന്ന ഡോക്ടറായിരുന്നു വന്ദനയെന്ന്‌ അടുപ്പമുള്ളവർ പറയുന്നു. നാടിന്‌ അഭിമാനമാകേണ്ടവൾ നിശ്‌ചലദേഹമായി മടങ്ങിയെത്തിയ കാഴ്‌ച നിറകണ്ണുകളോടെയാണ്‌ നാട്ടുകാർ കണ്ടത്‌. Read on deshabhimani.com

Related News