പുഴ വച്ചതോ കടൽ വച്ചതോ വൈക്കം



 കോട്ടയം കേരളത്തിലെ നവോത്ഥാന പോരാട്ടത്തിന്റെ അത്യുജ്വല ഏടാണ്‌ വൈക്കം സത്യഗ്രഹം. തൊട്ടുകൂടായ്‌മക്കും തീണ്ടിക്കൂടായ്‌മക്കും അടിച്ചമർത്തലുകൾക്കും എതിരായ ഐതിഹാസിക പോരാട്ടത്തിന്റെ ചരിത്രമുള്ള ഭൂമിക. വൈക്കം എന്ന സ്ഥലനാമത്തിനു പിറകിലും ചില കഥകളുണ്ട്‌. പണ്ട്‌ കടുത്തുരുത്തി വരെയുള്ള പ്രദേശങ്ങൾ കടലായിരുന്നെന്നും അത്തരത്തിൽ കടൽ പിൻവലിഞ്ഞപ്പോൾ രൂപംകൊണ്ട കരയാണ്‌ വൈക്കം എന്നും കരുതുന്നു.     കര വച്ചിടം എന്നർഥത്തിൽ പേര്‌ വരാം. ഇത്‌ വേമ്പനാട്ടുകായലിൽ എക്കലടിഞ്ഞ്‌ രൂപം കൊണ്ട കരയാണെന്നും പറയപ്പെടുന്നു. എറണാകുളത്തെ വൈപ്പിനും തിരുവനന്തപുരത്തെ വക്കവും ഇത്തരത്തിലുണ്ടായ സ്ഥലനാമങ്ങളാണെന്നും കരുതുന്നു. പണ്ട്‌ വൈക്കം ഉൾപ്പെട്ട പ്രദേശം നിബിഡവനമായിരുന്നെന്നും കരുതുന്നു. നിരവധി വന്യജീവികൾ സ്വൈരവിഹാരം നടത്തിയിരുന്നതിനാൽ വൈയ്യാഘ്രപുരം എന്ന പേര്‌ വന്നെന്നും പിന്നീടിത്‌ ലോപിച്ച്‌ വൈക്കമായതായും കരുതുന്നു. വൈക്കം മഹാദേവന്റെ ഭക്തനായ വ്യാഘ്രപാദമഹർഷിയുടെ പേരിൽ നിന്നാണ്‌ സ്ഥലനാമം ഉണ്ടായതെന്നും കരുതുന്നു. സമീപപ്രദേശമായ കടുത്തുരുത്തി ‘കടൽതുരുത്തി’ ലോപിച്ചുണ്ടായ പേരാണെന്ന്‌ കരുതുന്നതിനാൽ കടൽ പിന്മാറിയുണ്ടായ കരയാണ്‌ വൈക്കം എന്ന വാദത്തിനാണ്‌ സാധുത കൂടുതൽ. Read on deshabhimani.com

Related News