ഈരാറ്റുപേട്ടയിൽ 88.16, അതിരമ്പുഴയിൽ 62.48
കോട്ടയം ഈരാറ്റുപേട്ട നഗരസഭയിലെ 16–-ാം വാർഡിലും അതിരമ്പുഴ മൂന്നാംവാർഡിലും ചൊവ്വാഴ്‌ച നടന്ന ഉപതെരഞ്ഞെടുപ്പിൽ യഥാക്രമം 88.16, 62.48 ശതമാനം പോളിങ്. ബുധനാഴ്‌ചയാണ് വോട്ടെണ്ണൽ. ഈരാറ്റുപേട്ടയിൽ യുഡിഎഫ് കൗൺസിലർ അൻസൽന പരീക്കുട്ടി സർക്കാർജോലി ലഭിച്ചതിനെതുടർന്ന് രാജിവച്ച സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ്. ഷൈല റഫീഖ്(എൽഡിഎഫ്), റൂബിനാ നാസർ(യുഡിഎഫ്), തസ്നിം അനസ് വെട്ടിക്കൽ(എസ്ഡിപിഐ) എന്നിവരാണ് സ്ഥാനാർഥികൾ. നിലവിലെ കക്ഷിനില- ആകെ: 28. എൽഡിഎഫ്: 8, യുഡിഎഫ്: 14, എസ്ഡിപിഐ: 5, സ്വതന്ത്ര: 1. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ്. അതിരമ്പുഴയിൽ യുഡിഎഫ് അംഗം സജി തടത്തിൽ രാജിവച്ച് യുകെയിൽ പോയ സാഹചര്യത്തിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. മാത്യു ടി ഡി തോട്ടനാനി(എൽഡിഎഫ്), ജോൺ ജോർജ്(യുഡിഎഫ്), ഷാജി ജോൺ(ബിജെപി), വി എം ജോൺ(സ്വതന്ത്രൻ) എന്നിവരാണ് സ്ഥാനാർഥികൾ. നിലവിലെ കക്ഷിനില ആകെ: 22. യുഡിഎഫ്: 17, എൽഡിഎഫ് 5. Read on deshabhimani.com