ബസിനുള്ളിൽ മോഷണശ്രമം: രണ്ട് യുവതികൾ അറസ്റ്റിൽ



മണർകാട് ബസിനുള്ളിൽ വയോധികയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ അന്യസംസ്ഥാന സ്വദേശികളായ രണ്ട് യുവതികളെ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ അനുശിവ (30), പാർവതി (25) എന്നിവരെയാണ് മണർകാട് പൊലീസ് അറസ്റ്റുചെയ്തത്. ഇവർ ചൊവ്വാ പകൽ 11 ന്‌ സ്വകാര്യബസ് മണർകാട് ബസ്‌സ്റ്റോപ്പിൽ എത്തിയ സമയം ബസിലെ യാത്രക്കാരിയായ മാനന്തവാടി സ്വദേശിനിയായ വയോധികയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് മണർകാട് പൊലീസ് എത്തി ഇരുവരെയും അറസ്റ്റുചെയ്യുകയുമായിരുന്നു. ഇവർ നിരവധി കേസിൽ പ്രതിയാണെന്ന്‌ പൊലീസ്‌ അറിയിച്ചു. മണർകാട് സ്റ്റേഷൻ എസ്എച്ച്ഒ അനിൽ ജോർജ്, എസ്ഐ ടി ഡി റെജിമോൻ, എഎസ്ഐ ശാരിമോൾ, സിപിഒമാരായ രഞ്ജിനി രാജു, അജിത പി തമ്പി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡുചെയ്തു.   Read on deshabhimani.com

Related News