ഇനി അഷ്ടമിച്ചേലുള്ള വൈക്കം



  വൈക്കം നാടൊഴുകും ഇനി വൈക്കത്തിന്റെ മണ്ണിലേക്ക്‌. ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമിക്ക് മഹാദേവ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച കൊടിയേറും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ രാവിലെ എട്ടിനും 8.45നും ഇടയിലാണ് കൊടിയേറ്റ്. തുടര്‍ന്ന് ദേവസ്വം കമീഷണര്‍ സി വി പ്രകാശ് കൊടിക്കീഴില്‍ ദീപം തെളിക്കും. കലാമണ്ഡപത്തില്‍ നടന്‍ ഹരിശ്രീ അശോകന്‍ തിരി തെളിക്കും. 23 നാണ് വൈക്കത്തഷ്ടമി. 24 ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. ഒന്നാം ഉത്സവദിനമായ  ചൊവ്വാഴ്‌ച എന്‍എസ്എസ് കരയോഗം വക അഹസ്സ്, പ്രാതല്‍ ലക്ഷദീപം പുഷ്പാലങ്കാരം എന്നിവയും രാവിലെ 10ന് ശ്രീബലി, മാനസ ജപലഹരി, 12ന് വീണകച്ചേരി, 1.30ന് പാരായണം, വൈകിട്ട് നാലിന് ഭക്തി ഗാനസുധ, അഞ്ചുമുതല്‍ തിരുവാതിരകളി, 7.30ന് ഭക്തി ഗാനാമൃതം, രാത്രി ഒൻപതിന് കൊടിപ്പുറത്തു വിളക്ക് എന്നിവയും നടക്കും. ചൊവ്വാഴ്ച കൊടിപ്പുറത്ത് വിളക്ക്, അഞ്ച്, ആറ്, എട്ട്, പതിനൊന്ന് ഉത്സവ ദിവസങ്ങളിൽ ഉത്സവ ബലി, ഏഴാം ഉത്സവനാളിൽ  ഋഷഭവാഹനമെഴുന്നള്ളിപ്പ്, എട്ട്, ഒൻപത് ഉത്സവദിവസങ്ങളിൽ നടക്കുന്ന വടക്കും-തെക്കും ചേരിമേൽ എഴുന്നള്ളിപ്പ്, ഒൻപതാം നാളിലെ കാഴ്ചശ്രീബലി, പത്താം ഉത്സവനാളിലെ വലിയ ശ്രീബലി, വലിയവിളക്ക്, അഷ്ടമി ദർശനം, അഷ്ടമി വിളക്ക്, വലിയ കാണിക്ക എന്നിവയും വിവിധ കലാപരിപാടികളും അരങ്ങേറും.     അഷ്ടമി ദിനമായ 23ന് രാവിലെ 4.30ന് അഷ്ടമി ദര്‍ശനം, അഞ്ചിന് പഞ്ചരത്‌ന കീര്‍ത്തനാലാപനം, ഏഴിന് നാമസങ്കീത്തനം, എട്ടിന് സംഗീത സദസ്, ഒൻപതിന് പി എസ് ബാലമുരുകന്‍, ജാഫ്‌ന, പി എസ് സാരംഗ് ജാഫ്‌ന എന്നിവരുടെ നാദസ്വരം,  പകൽ ഒന്നിന് ചാക്യാര്‍ കൂത്ത്, രണ്ടിന് ഓട്ടന്‍തുള്ളല്‍, ഒൻപതിന് ഭക്തിഗാന മഞ്ജരി, നാലിന് സംഗീത സദസ്സ്, ആറിന് ഹിന്ദുമത കണ്‍വന്‍ഷന്‍, 7.30ന് ഭരതനാട്യം, രാത്രി ഒൻപതിന് സംഗീത സദസ്, 11ന് ഉദയനാപുരത്തപ്പന്റെ വരവ്, പുലര്‍ച്ചെ രണ്ടിന് അഷ്ടമി വിളക്ക്, വലിയ കാണിക്ക, 3.30ന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്.    ആറാട്ട് ദിനമായ 24ന് രാവിലെ 10ന് സംഗീത സദസ്, വൈകിട്ട് 5.30ന് ഭക്തി ഗാനമേള, ആറിന് ആറാട്ടെഴുന്നള്ളിപ്പ്, രാത്രി എട്ടിന് ഓട്ടന്‍തുള്ളല്‍, രാത്രി 11ന്(ഉദയനാപുരം ക്ഷേത്രത്തില്‍) കൂടിപൂജ വിളക്ക് എന്നിവ നടക്കും. ദേവസ്വം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി ദേവസ്വം കമീഷണര്‍ കെ ആര്‍ ശ്രീലത, അസി. കമീഷണര്‍ എം ജി മധു, അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ വി ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു. അഷ്ടമി ഉത്സവവുമായി ബന്ധപ്പെട്ട്‌ 12മുതൽ 24വരെ വൈക്കം മഹാദേവക്ഷേത്രവും ക്ഷേത്രത്തിന്റെ എട്ടു കിലോമീറ്റർ ചുറ്റളവ്‌ പ്രദേശവും ഉത്സവമേഖലയായി കലക്ടർ പ്രഖ്യാപിച്ചു.   Read on deshabhimani.com

Related News